വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകന്‍ ഇനി അച്ഛനെ കാണുമോയെന്നറിയില്ല, ഷുഐബ് പാകിസ്താനില്‍ കുടുങ്ങി- സാനിയാ മിര്‍സ

അമ്മയോടൊപ്പം പാകിസ്താനിലാണ് ഷുഐബ് മാലിക്ക്

ഹൈദരാബാദ്: കൊറോണ വൈറസ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്ററുമായ ഷുഐബ് മാലിക്കുമായി അകന്നു കഴിയുന്നതിന്റെ ദുഖത്തിലാണ് ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയാ മിര്‍സയും മകനും. സാനിയയും മകന്‍ ഇഹ്‌സാനും ഹൈദരാബാദിലാണെങ്കില്‍ ഷുഐബ് പാകിസ്താനിലെ സിയാല്‍കോട്ടില്‍ അമ്മയോടൊപ്പമാണുള്ളത്. തന്റ മകന് ഇനി അച്ഛനെ കാണാന്‍ കഴിയുമോയെന്നറിയില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അത് എപ്പോഴായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്നും സാനിയ വ്യക്തമാക്കി.

1

ഷുഐബ് പാകിസ്താനില്‍ കുടുങ്ങിക്കിടക്കുകയാണ്, ഞങ്ങള്‍ ഇവിടെയും. ഇത് വളരെ വിഷമകരമായ അവസ്ഥയാണ്. കാരണം ഞങ്ങളുടടെ കുഞ്ഞ് വളരെ ചെറുതാണ്. ഇനിയെപ്പോള്‍ ഇസ്ഹാന്‍ അവന്റെ അച്ഛനെ കാണുമെന്നറിയില്ലെന്നും സാനിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്

എന്തൊരു ശമ്പളം... കോലിയും രോഹിതും ചേര്‍ന്നാല്‍ പാക് ടീം പോലും ഒപ്പമെത്തില്ല!! കണക്കുകള്‍ കാണാംഎന്തൊരു ശമ്പളം... കോലിയും രോഹിതും ചേര്‍ന്നാല്‍ പാക് ടീം പോലും ഒപ്പമെത്തില്ല!! കണക്കുകള്‍ കാണാം

താനും ഷുഐബും വളരെ പോസിറ്റീവും കാര്യങ്ങളെ പ്രാക്ടിക്കലായും സമീപിക്കുന്നവരാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്കു 65 വയസ്സിലേറെ പ്രായമുണ്ട്. അതുകൊണ്ടു തന്നെ ഈ അവസ്ഥയില്‍ അദ്ദേഹം അവിടെ അമ്മയ്‌ക്കൊപ്പം തന്നെ വേണം. അമ്മയ്‌ക്കൊപ്പം ഷുഐബ് ഉള്ളതാണ് ഇപ്പോള്‍ ഏറ്റവും നല്ല കാര്യം. ഇപ്പോഴത്തെ മോശം അവസ്ഥയെ നാം ഒറ്റക്കെട്ടായി അതിജീവിച്ച് പഴയ ജീവിതത്തിലേക്കു മടങ്ങിവരുമെന്നും സാനിയ വ്യക്തമാക്കി.

malik

തനിക്കു ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് രാത്രിയില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഒരു കാരണവുമില്ലാതെ വല്ലാത്ത ഉത്കണ്ഠയും ഭയവും തോന്നി. ഒരുപാട് അനിശ്ചിത്വങ്ങള്‍ ഉള്ളതിനാല്‍ തന്നെ പലതും ആലോചിച്ചുകൊണ്ടു കിടക്കവെയാണ് വിഷമം നേരിട്ടത്. വീട്ടിലൊരു കുഞ്ഞുള്ളതിനാല്‍ തന്നെ സ്വയം എങ്ങനെ സംരക്ഷിക്കണമെന്നും അവനെ എങ്ങനെ സംരക്ഷിക്കണമെന്നുമറിയില്ല. പ്രായമായ രക്ഷിതാക്കളും വീട്ടിലുണ്ട്. അതുകൊണ്ടു തന്നെ ടെന്നീസിനെയോ മറ്റെന്തിങ്കും ജോലിയെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കാന്‍ സാധിക്കില്ലെന്നും സാനിയ പറയുന്നു.

ടെന്നീസ് ഒരു ടീം സ്‌പോര്‍ട്ട് അല്ലാത്തതിനാല്‍ തന്നെ അത് പുനരാരംഭിക്കുക മറ്റു കായിക ഇനങ്ങളെ അപേക്ഷിച്ച് എളുപ്പമാണെന്ന് പലരും പറയുന്നത് കേട്ടിരുന്നു. എന്നാല്‍ അതല്ല സത്യം, ടെന്നീസ് താരങ്ങള്‍ക്കു ഒരുപാട് യാത്രകള്‍ ചെയ്യേണ്ടിവരും. സ്റ്റേഡിയത്തിലെത്താതെ എങ്ങനെ കളിക്കാന്‍ സാധിക്കുമെന്നും സാനിയ ചോദിച്ചു.

Story first published: Saturday, May 16, 2020, 15:38 [IST]
Other articles published on May 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X