വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റിലും ഗിന്നസ് ലോക റെക്കോര്‍ഡ്, ഇന്ത്യയുടെ മൂന്നു പേരുണ്ട്!

ധോണിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവിം പ്രശസ്തനായ താരം

ഗിന്നസ് ലോക റെക്കോര്‍ഡ് കുറിക്കുകയെന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണമെന്നു പറയുകയാണെങ്കില്‍ അതിശയോക്തിയാവില്ല. അസാധാരണ കഴിവുകളിലും നേട്ടങ്ങളും കുറിച്ചവര്‍ക്കു മാത്രമേ തങ്ങളുടെ പേര് ഗിന്നസ് ബുക്കില്‍ തങ്ങളുടെ പേര് കുറിക്കാന്‍ സാധിക്കുകയുള്ളൂ. ക്രിക്കറ്റ് ലോകത്തേക്കു വരികയാണെങ്കില്‍ അവിടെയും ദിനംപ്രതി നിരവധി റെക്കോര്‍ഡുകളാണ് തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇവയില്‍ ചില ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്നത് അസാധ്യമായ കാര്യവുമാണ്.

Guinness | ഗിന്നസ് റെക്കോര്‍ഡിട്ട ഇന്ത്യയുടെ 3 ക്രിക്കറ്റ് താരങ്ങള്‍ | *Cricket

ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കുംബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

ഗിന്നസ് ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിട്ടുള്ള ചില ക്രിക്കറ്റര്‍മാരുമുണ്ട്. അക്കൂട്ടത്തില്‍ പെട്ട മൂന്നു ഇന്ത്യക്കാരുമുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇവര്‍ ആരൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഗിന്നസ് ലോക റെക്കോര്‍ഡിന്റെ അവകാശിയാണെന്നത് പലര്‍ക്കും അറിയുകയുണ്ടാവില്ല. ക്യാപ്റ്റനെന്ന നിലയില്‍ പല റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ഏക ക്യാപ്റ്റനാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയില്‍ ഇന്ത്യയെ വിജയികളാക്കിയാണ് അദ്ദേഹത്തിന്റെ അവിസ്മരണീയ നേട്ടം. പക്ഷെ ഗിന്നസ് റെക്കോര്‍ഡ് ധോണിയെ തേടിയെത്തിയത് ഇതിന്റെ പേരിലൊന്നുമല്ല.

2

2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ സിക്‌സറിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് കുറിക്കുമ്പോള്‍ ഉപയോഗിച്ച ബാറ്റാണ് ഇതിനു വഴിയൊരുക്കിയത്. ലണ്ടനില്‍ ഈ ബാറ്റ് ലേലത്തില്‍ വച്ചപ്പോള്‍ ആര്‍കെ ഗ്ലോബല്‍ ഷെയേഴ്‌സെന്ന കമ്പനി ഇതു വാങ്ങിയത് 1,61,295 ഡോളറിനായിരുന്നു. ഇതാണ് ധോണിയെ ഗിന്നസ് ലോക റെക്കോര്‍ഡിലെത്തിച്ചത്. ലേലത്തിലൂടെ ലഭിച്ച തുക സാക്ഷി ഫൗണ്ടേഷനു കീഴില്‍ നിര്‍ധനരായ കുട്ടികളുടെ വികസനത്തിനും മെച്ചപ്പെട്ട ഭാവിക്കുമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍

രാജ മഹാരാജ് സിങ്

രാജ മഹാരാജ് സിങ്

ബോംബെയുടെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്ന രാജ മഹാരാജ് സിങ് ഗിന്നസ് ലോക റെക്കോര്‍ഡ് കുറിച്ച മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം. ജീവിതത്തിന്റെ അവസാന കാലത്തായിരുന്നു രാജകുടുംബാഗം കൂടിയായിരുന്ന അദ്ദേഹത്തിനു ക്രിക്കറ്റിനോടുള്ള പാഷന്‍ വര്‍ധിക്കുന്നത്. ഒടുവില്‍ 72 വയസും 192 ദിവസവും പ്രായമുള്ളപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മഹാരാജ് സിങ് അരങ്ങേറുകയും ചെയ്തു. ഈ പ്രായത്തില്‍ അരങ്ങേറിയതോടെയാണ് അദ്ദേഹം ഗിന്നസ് ലോക റെക്കോര്‍ഡിനു അവകാശിയായി മാറിയത്.
ഗവര്‍ണേഴ്‌സ് ഇലവനും കോമണ്‍വെല്‍ത്ത് ഇലവനം തമ്മിലുള്ള കളിയാണ് മഹാരാജ് സിങ് അരങ്ങേറ്റം നടത്തിയത്. ഗവര്‍ണേഴ്‌സ് ഇലവന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഒമ്പതാമാനായാണ് മല്‍സരത്തില്‍ ബാറ്റ് ചെയ്തത്. പക്ഷെ നാലു റണ്‍സ് മാത്രമെടുത്ത് മഹാരാജ് സിങ് കളിയില്‍ പുറത്തായി. പിന്നീട് ഈ മല്‍സരത്തില്‍ അദ്ദേഹം ഗ്രൗണ്ടിലേക്കു തിരിച്ചുവന്നതുമില്ല.

വിരാഗ് മാറെ

വിരാഗ് മാറെ

തെരുവുകളില്‍ വടാപാവ് വിറ്റ് ഉപജീവനം നടത്തിയിരുന്ന വ്യക്തിയായിരുന്നു വിരാഗ് മാറെ. ഇതിനിടെ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിനായി അദ്ദേഹം മുംബൈയില്‍ നിന്നും പൂനെയിലേക്കു ചേക്കേറി. ഈ സമയത്താണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് മാറെ 24ാം വയസ്സില്‍ ഗിന്നസ് ലോക റെക്കോര്‍ഡിട്ടത്. 2015 ഡിസംബര്‍ 24നായിരുന്നു ഇത്.
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സമയം നെറ്റ്‌സില്‍ പരിശീലനം നടത്തിയായിരുന്നു മാറെ റെക്കോര്‍ഡ് കുറിച്ചത്. തുടര്‍ച്ചയായി മൂന്നു ദിനവും രണ്ടു രാത്രിയുമാണ് അദ്ദേഹം പരിശീലനത്തിലേര്‍പ്പെട്ടത്.

യുവിയും ബോളിവുഡ് സുന്ദരിയും പിരിയാന്‍ കാരണമറിയുമോ? ഇപ്പോള്‍ നടി പേസിന്‍റെ കാമുകി!

5

കര്‍വേനഗറിലെ മഹാലക്ഷ്മ ഗ്രൗണ്ടിലായിരുന്നു 2015 ഡിസംബര്‍ 22ന് മാറെ പരിശീലനം തുടങ്ങിയത്. 2,247 ഓവറുകള്‍ ബാറ്റ് ചെയ്ത അദ്ദേഹം 50 മണിക്കൂറും അഞ്ചു മിനിറ്റും 50 സെക്കന്റും ഇവിടെ തുടര്‍ന്നു. 14,682 ബോളുകളാണ് മാറെ നേരിട്ടത്. 48 മണിക്കൂര്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയ ഡേവ് ന്യൂമാന്‍, റിച്ചാര്‍ഡ് വെല്‍സ് എന്നിവരുടെ ലോക റെക്കോര്‍ഡ് ഇന്ത്യന്‍ വംശജന്‍ തിരുത്തുകയായിരുന്നു.

Story first published: Thursday, June 16, 2022, 19:43 [IST]
Other articles published on Jun 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X