വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിറ്റ്മാന്റെ ഫേവറിറ്റുകള്‍- ഇഷ്ടഭക്ഷണം, സിനിമ, ഫുട്‌ബോളര്‍; എല്ലാമറിയാം

ഏഷ്യാ കപ്പില്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ് താരം

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ വീണ്ടുമൊരു കിരീടത്തിലേക്കു നയിക്കാനുള്ള പടയൊരുക്കത്തിലാണ് നായകന്‍ രോഹിത് ശര്‍മ. 2018ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ അദ്ദേഹം ടീമിനെ വിജയികളാക്കിയിരുന്നു. വീണ്ടും അതേ വേദിയില്‍ ഇന്ത്യക്കൊപ്പം കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഹിറ്റ്മാന്‍. 27നാണ് ഏഷ്യാ കപ്പിനു തുടക്കമാവുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം 28നു ചിരവൈരികളായ പാകിസ്താനെതിരേയാണ്.

Asia Cup 2022: ഇത്തവണ ടിക്കറ്റില്ല, അടുത്തതില്‍ ഇവരുണ്ടാവും, സഞ്ജുവിന് ചാന്‍സില്ല!Asia Cup 2022: ഇത്തവണ ടിക്കറ്റില്ല, അടുത്തതില്‍ ഇവരുണ്ടാവും, സഞ്ജുവിന് ചാന്‍സില്ല!

1

ഇന്ത്യന്‍ ടീം നിലവില്‍ സിംബാബ്‌വെയില്‍ പര്യടനം നടത്തുകയാണെങ്കിലും ഏഷ്യാ കപ്പിനു മുന്നോടിയായി രോഹിത്തുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ രോഹിത്തും മുന്‍ നായകന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പരിചയസമ്പന്നനായ മറ്റൊരു താരം. അതുകൊണ്ടു രണ്ടു പേരിലും വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്.

2

കഴിഞ്ഞ നവംബറിലാണ് ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി രോഹിത് ശര്‍മ ചുമതലയേറ്റത്. ടി20 ലോകകപ്പിനു ശേഷം വിരാട് കോലി സ്ഥാനമൊഴിഞ്ഞതോടെ രോഹിത്തിനു ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു. അതിനു ശേഷം ടീം മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഒരു പരമ്പര പോലും രോഹിത്തിനു കീഴില്‍ ഇന്ത്യക്കു നഷ്ടമായിട്ടില്ല.

3

തുടരെ 14 ടി20കളില്‍ വിജയിച്ച് രോഹിത് ലോക റെക്കോര്‍ഡിടുകയും ചെയ്തിരുന്നു. ഇനി അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ വിട്ട് ചില വ്യക്തിപരകാര്യങ്ങളിലേക്കു വരാം. താരത്തിന്റെ ഇഷ്ടഭക്ഷണം, പ്രിയപ്പെട്ട സിനിമകള്‍, ഫുട്‌ബോള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അറിയാം.

എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു

4

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെയായിരുന്നു ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ഭക്ഷണ വിഭവങ്ങളില്‍ മൂന്ന് ഓപ്ഷനുകളായിരുന്നു അദ്ദേഹത്തിനു നല്‍കിയത്. പ്രിയപ്പെട്ട ക്രമത്തില്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൊതിംബിര്‍ വഡി, മിസാല്‍ പാവ്, പുരാന്‍ പൊലി എന്നിങ്ങനെയായിരുന്നു ഹിറ്റ്മാന്‍ തിരഞ്ഞെടുത്തത്.

5

ഇഷ്ടപ്പെട്ട സിനിമകള്‍ ഏതൊക്കെയെന്ന ചോദ്യത്തിനു ആമിര്‍ ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് സിനിമ ലഗാനെന്നായിരുന്നു രോഹിത് ശര്‍മയുടെ മറുപടി. തുടര്‍ന്ന് ഹോക്കി പശ്ചാത്തലമാക്കിയുള്ള മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായ ചക്‌ദേ ഇന്ത്യ, മില്‍ഖാ സിങിന്റെ ജീവിതം ആസ്പദമാക്കിയുള്ള് ഭാഗ് മില്‍ഖാ ഭാഗ് തുടങ്ങിയ സിനിമകളും രോഹിത് തിരഞ്ഞെടുത്തു.

Asia Cup 2022: ഇന്ത്യ- പാക് ഫൈനല്‍ ഉറപ്പിക്കാം! ഇതാ കാരണങ്ങള്‍

6

രോഹിത് ശര്‍മ കടുത്തൊരു ഫുട്‌ബോള്‍ ആരാധകന്‍ കൂടിയാണ്. ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസ താരം സിനദിന്‍ സിദാനാണ് തന്റെ ഫേവറിറ്റെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. 2020ല്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം നേരിട്ടു കണ്ട അനുഭവവും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

7

കൊവിഡിനു തൊട്ടുമുമ്പാണ് 2020ല്‍ ഞാന്‍ എല്‍ ക്ലാസിക്കോ കാണാന്‍ സ്‌പെയിനിലേക്കു പോയത്. മാഡ്രിഡില്‍ നടന്ന റയല്‍- ബാഴ്‌സലോണ പോരാട്ടം ഞങ്ങള്‍ കാണുകയും ചെയ്തു. ലാ ലിഗയെക്കുറിച്ചുള്ള എന്റെ എക്കാലത്തെയും മികച്ച ഓര്‍മയും ഇതാണെന്നും രോഹിത് വെളിപ്പെടുത്തിയിരുന്നു.

8

റയല്‍ മാഡ്രിഡിന്റെ കടുത്ത ആരാധകനും കൂടിയാണ് രോഹിത് ശര്‍മ. റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബു സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം ടീമിന്റെ ആസ്ഥാനത്തും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. റയലിന്റെ ഒഫീഷ്യല്‍ ജഴ്‌സി സമ്മാനിച്ചായിരുന്നു അന്നു അധികൃതര്‍ രോഹിത്തിനെ ആദരിച്ചത്. നിലവില്‍ ഇന്ത്യയിലെ ലാ ലിഗയുടെ (സ്പാനിഷ് ലീഗ്) ഔദ്യോഗിക ബ്രാന്‍ഡ് അംസാബഡറും കൂടിയാണ് ഹിറ്റ്മാന്‍.

Story first published: Saturday, August 20, 2022, 16:18 [IST]
Other articles published on Aug 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X