Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്ലൗസ് വിവാദം; ധോണിക്ക് കട്ട സപ്പോര്‍ട്ട്... ഇന്ത്യ ബഹിഷ്‌കരിക്കും!! ആദ്യം ഇംഗ്ലണ്ട് അതു നീക്കട്ടെ

msd

ദില്ലി: ലോകകപ്പില്‍ ഇന്ത്യന്‍ സൈനികരോടുള്ള ആദരസൂചകമായി പ്രത്യേക ചിഹ്നത്തോടു കൂടിയ ഗ്ലൗസ് ധരിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിക്കു പിന്തുണയേറുന്നു. സമൂഹമാധ്യമമായ ട്വിറ്ററില്‍ ധോണി കീപ്പ് ദി ഗ്ലൗവ് എന്ന ഹാഷ് ടാഗില്‍ നിരവധി പേരാണ് പിന്തുണച്ചു രംഗത്തു വന്നിരിക്കുന്നത്.

ഗ്ലൗസില്‍ നിന്നും ചിഹ്നം നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം ഐസിസി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ധോണിയെ പിന്തുണച്ച് ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്. വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തിനു ആദരമര്‍പ്പിക്കുന്ന ബലിദാന്‍ എന്ന ചിഹ്നമാണ് ധോണിയുടെ ഗ്ലൗസില്‍ ഉണ്ടായിരുന്നത്.

അതു കൊണ്ട് ആര്‍ക്കും ദോഷമില്ല

ഗ്ലൗസില്‍ ചിഹ്നം ഉപയോഗിച്ചതിലൂടെ ഇന്ത്യന്‍ സൈന്യത്തെയാണ് ധോണി പിന്തുണയ്ക്കുന്നത്. ഈ ഗ്ലൗസുകള്‍ അനുവദിക്കണം. അതുകൊണ്ട് ആര്‍ക്കും ഒരു ദോഷവും സംഭവിക്കില്ലെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.
അത് അഭിമാനത്തിന്റെ ചിഹ്നമാണെന്നും ലെഫ്റ്റനന്റ് കേണല്‍ എംഎസ്ഡി ഇന്ത്യന്‍ സൈനികരോടുള്ള ബഹുമാനസൂചകമാണിതെന്നും മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ട് ജഴ്‌സിയിലും മാറ്റണം

മറ്റൊരു ആരാധകന്‍ വളരെ കടുത്ത ഭാഷയിലാണ് ഗ്ലൗ വിവാദത്തില്‍ ഐസിസിക്കെതിരേ ആഞ്ഞടിച്ചത്. നിര്‍ബന്ധിച്ച് ഐസിസി ഗ്ലൗസില്‍ നിന്നും ചിഹ്നം നീക്കം ചെയ്താല്‍ ഇന്ത്യ ലോകകപ്പിലെ മറ്റു മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നായിരുന്നു ഇയാളുടെ ട്വീറ്റ്.
ഇന്ത്യക്കാരെ അപമാനിക്കുകയാണ് ഐസിസി ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ ഇംഗ്ലണ്ട് ടീമിനോട് അവരുടെ ജഴ്‌സിയില്‍ നിന്നും മൂന്നു സിംഹങ്ങളുടെ ചിത്രം നീക്കം ചെയ്യാനും ഐസിസി ആവശ്യപ്പെടണം. ധോണിയെ ബിസിസിഐ പിന്തുണയ്ക്കണമെന്നും ഇയാള്‍ ട്വിറ്റ് ചെയ്തു.

അംപയറിങ് നന്നാക്കാന്‍ ശ്രമിക്കൂ

ആവശ്യമില്ലാത്ത നിയമങ്ങളുണ്ടാക്കാന്‍ ശ്രമിക്കാതെ ലോകകപ്പിലെ അംപയറിങില്‍ ശ്രദ്ധിക്കൂവെന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. അംപയറിങും മറ്റു കാര്യങ്ങളും മെച്ചപ്പെടുത്താന്‍ ഐസിസി ശ്രമിക്കൂ. അതിനു ശേഷം മതി ഗ്ലൗസിലെ ചിഹ്നം നീക്കം ചെയ്യുന്നതടക്കമുള്ള അനാവശ്യ നിയമങ്ങള്‍ കൊണ്ടുവരുന്നത്. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ ധോണിയെ ബിസിസിഐ പിന്തുണയ്ക്കണമെന്നും മറ്റൊരു ആരാധകന്‍ ആവശ്യപ്പെടുന്നു.

Story first published: Friday, June 7, 2019, 14:19 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+