Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍; ഫെഡററും ദ്യോക്കോവിച്ചും ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടില്ല

ന്യൂയോര്‍ക്ക: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും നൊവാക് ദ്യോക്കോവിച്ചും തമ്മില്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടാനുള്ള സാധ്യത ഇല്ലാതായി. വിംബിള്‍ഡണില്‍ നടന്ന അത്യുജ്വല ഫൈനലിനുശേഷം ഇരുവരും ഒരിക്കല്‍ക്കൂടി ഫൈനലില്‍ കണ്ടുമുട്ടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും യുഎസ് ഓപ്പണ്‍ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ഇരുവരും ഒരേ പകുതിയിലാണ് ഇടം പിടിച്ചത്.

നറുക്കെടുപ്പുപ്രകാരം സെമി ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നു. വിംബിള്‍ഡണില്‍ രണ്ടുതവണ മാച്ച് പോയന്റ് രക്ഷിച്ചെടുത്താണ് ദ്യോക്കോവിച്ച് കിരീടം ചൂടിയത്. അതുകൊണ്ടുതന്നെ ഫെഡറര്‍ ദ്യോക്കോവിച്ച് പോരാട്ടം ഒരിക്കല്‍ക്കൂടി കനക്കുമെന്നുറപ്പാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ 76-ാം റാങ്കുകാരനായ റോബര്‍ട്ടോ കാര്‍ബലെസ് ആണ് ഫെഡററുടെ ആദ്യ എതിരാളി. ദ്യോക്കോവിച്ച് അമേരിക്കന്‍ താരം സാം ക്വെറിയെയും നേരിടും.

federeranddjokovic

ടൂര്‍ണമെന്റില്‍ ഒന്നാം സീഡ് റാഫേല്‍ നദാല്‍ ആണ്. ദ്യോക്കോവിച്ച് രണ്ടാമതും ഫെഡറര്‍ മൂന്നാമതും സീഡിങ്ങിലുണ്ട്. ഇത്തവണ ഒരേ പകുതിയില്‍ വന്നതോടെ ഫെഡറര്‍ ഫൈനലിലെത്തില്ലെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ദ്യോക്കോവിച്ചും ഫെഡററും ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 26-22 എന്ന നിലയില്‍ സെര്‍ബിയന്‍ താരത്തിനാണ് മേല്‍ക്കൈ. അവസാനമായി നേര്‍ക്കുനേര്‍വന്ന നാല് തവണയും ദ്യോക്കോവിച്ചിനായിരുന്നു ജയം. അതേസമയം, ഹാര്‍ഡ് കോര്‍ട്ടില്‍ തിങ്കളാഴ്ച മത്സരം ആരംഭിക്കാനിരിക്കെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.

Story first published: Friday, August 23, 2019, 13:59 [IST]
Other articles published on Aug 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+