For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡററുടെ കാലം കഴിഞ്ഞോ; സീഡില്ലാ താരത്തിനെതിരെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശ

ന്യൂയോര്‍ക്ക്: ടെന്നീസില്‍ തന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിക്കുന്നവര്‍ക്കെല്ലാം റാക്കറ്റുകൊണ്ട് മറുപടി നല്‍കാന്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിംബിള്‍ഡണില്‍ അഞ്ചുസെറ്റ് നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ദ്യോക്കോവിച്ചിനോട് കഷ്ടിച്ച് പരാജയമറിഞ്ഞ ഫെഡറര്‍ യുഎസ് ഓപ്പണിലും സമാന പ്രകടനം ആവര്‍ത്തിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മികവാര്‍ന്ന കളിയാണ് ഫെഡറര്‍ കാഴ്ചവെച്ചത്. എന്നാല്‍, ക്വാര്‍ട്ടറില്‍ അപ്രതീക്ഷിത പുറത്താകല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സീഡ് ചെയ്യപ്പെടാത്ത ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവ് ആണ് ക്വാര്‍ട്ടറില്‍ ഫെഡററെ പുറത്താക്കിയത്. സ്‌കോര്‍ 3-6, 6-4, 3-6, 6-4, 6-2. ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ പിന്നിലുള്ള ദിമിത്രോവിനെതിരെ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തി ഫെഡറര്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.

rogerfederer

തോല്‍വി നിരാശാജനകമാണെന്ന് ഫെഡറര്‍ പ്രതികരിച്ചു. 21 ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടത്തിലെത്തുമോ എന്ന ചോദ്യത്തിന് തന്റെ കൈയ്യില്‍ ക്രിസ്റ്റല്‍ ബോള്‍ ഇല്ലെന്നായിരുന്നു ഫെഡററുടെ മറുപടി. ഇനിയും വിജയങ്ങള്‍ തേടിയെത്തുമെന്നുതന്നെയാണ് പ്രതീക്ഷ. തോല്‍വി ഇവിടെ ഉപേക്ഷിക്കുകയാണ്. അത് കഴിഞ്ഞ കാര്യമായി. ഇനി പുതിയ കാര്യത്തെക്കുറിച്ചും കളികളെക്കുറിച്ചുമാണ് തന്റെ ചിന്തയെന്നും ഫെഡറര്‍ പറഞ്ഞു.

കൂടുതല്‍ ടൂര്‍ണമെന്റുകള്‍ വരികയാണ്. അവയിലെല്ലാം കളിക്കും. തിരക്കേറിയ സീസണ്‍ കൂടിയാണ്. താന്‍ പ്രതീക്ഷ പുലര്‍ത്തുന്ന വ്യക്തിയാണ്. തോല്‍വി എന്നെ ബാധിക്കാറില്ല. പരിശീലനത്തിലേക്ക് തിരിച്ചുപാകണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. അങ്ങിനെ പദ്ധതികള്‍ കുറേയുണ്ട്. തോല്‍വി കളിയുടെ ഭാഗമാണ്. മുന്നോട്ടുള്ള ജീവിതത്തെ പ്രതീക്ഷാനിര്‍ഭരമായി നോക്കി കാണുകയാണെന്നും ഫെഡറര്‍ പറഞ്ഞു.

Story first published: Wednesday, September 4, 2019, 14:28 [IST]
Other articles published on Sep 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+