Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനുവേണ്ടി കളിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്: ഇമ്രാന്‍ താഹിര്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടീമിലെ സൂപ്പര്‍ സ്പിന്നറാണ് ഇമ്രാന്‍ താഹിര്‍. ലെഗ് സ്പിന്നിലൂടെ ബാറ്റ്‌സ്മാനെ വട്ടം കറക്കുന്ന ഇമ്രാന്‍ താഹിര്‍ പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചത്. പാകിസ്താനുവേണ്ടി ജൂനിയര്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പാക് ദേശീയ ടീമിനുവേണ്ടി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇപ്പോള്‍ പാകിസ്താന്‍ ടീമിനുവേണ്ടി കളിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടം വെളിപ്പെടുത്തിയിരിക്കുകയാണ് താഹിര്‍.

ജിയോ സൂപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് താഹിര്‍ മനസ് തുറന്നത്. 'ഇന്ന് കാണുന്ന ഞാനാകുന്നതിന് സഹായിച്ചത് ലാഹോറില്‍ കളിച്ചുവളര്‍ന്ന നാളുകളാണ്. കരിയറിലെ ഏറെഭാഗവും പാകിസ്താനുവേണ്ടിയാണ് കളിച്ചത്. എന്നാല്‍ സീനിയര്‍ ടീമിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല.അതില്‍ ഞാന്‍ നിരാശനാണ്'-ഇമ്രാന്‍ താഹിര്‍ പറഞ്ഞു.

imrantahir

പാകിസ്താനുവേണ്ടി ജൂനിയര്‍ തലത്തിലും അണ്ടര്‍ 19 ടീമിലും താഹിര്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ സീനിയര്‍ ടീമിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല. താഹിറിന്റെ ഭാര്യ സുമയ്യ ദില്‍ദര്‍ ദക്ഷിണാഫ്രിക്കയ്ക്കാരിയാണ്. അതാണ് താഹിറിനെയും ദക്ഷിണാഫ്രിക്കയിലേക്കെത്തിച്ചത്. 26ാം വയസിലാണ് താഹിറിന് ദക്ഷിണാഫ്രിക്കന്‍ പൗരത്വം ലഭിച്ചത്. പാകിസ്താന്‍ വിടുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനം ആയിരുന്നെങ്കിലും ദൈവാനുഗ്രഹത്താല്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കാന്‍ സാധിച്ചു.ദ ക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കാന്‍ സാധിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും ഭാര്യയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ഇംഗ്ലണ്ട് ലോകകപ്പോടെ ഏകദിനത്തില്‍ താഹിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ടി20യില്‍ അദ്ദേഹം കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ടി20 ലോകകപ്പ് നേടുകയെന്നതാണ് ലക്ഷ്യമെന്നും താഹിര്‍ പറഞ്ഞു.സമീപകാലത്തായി ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് താഹിര്‍ പുറത്തെടുക്കുന്നത്. ഐപിഎല്ലിലടക്കം പ്രമുഖ ക്രിക്കറ്റ് ലീഗുകളിലെല്ലാം താഹിര്‍ ഇപ്പോഴും സജീവമാണ്. 41ാം വയസിലും ക്രിക്കറ്റില്‍ തുടരുന്ന താഹിര്‍ 20 ടെസ്റ്റില്‍ നിന്ന് 57 വിക്കറ്റും 107 ഏകദിനത്തില്‍ നിന്ന് 173 വിക്കറ്റും 38 ടി20യില്‍ നിന്ന് 63 വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി വീഴ്ത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് താഹിര്‍.55 ഐപിഎല്ലില്‍ നിന്നായി 79 വിക്കറ്റാണ് താഹിര്‍ നേടിയത്. 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കുവേണ്ടിയും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ബിഗ്ബാഷ് ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും അദ്ദേഹം കളിക്കുന്നുണ്ട്. ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് കൊറോണ വ്യാപനത്തെത്തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താഹിര്‍ വിരമിച്ചേക്കും. ഇത്തവണത്തെ ഐപിഎല്‍ യുഎയില്‍ നടന്നാല്‍ ചെന്നൈയില്‍ താഹിര്‍ നിര്‍ണ്ണായക താരമാകും. സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് യുഎഇയിലേത്.

Story first published: Friday, July 24, 2020, 9:58 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+