Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ബോക്‌സര്‍ ദിന്‍കോ സിങ്ങിനെ എയര്‍ ആംബുലന്‍സ് വഴി ദില്ലിയില്‍ എത്തിക്കാന്‍ സ്‌പൈസ്‌ജെറ്റ്

അര്‍ബുദത്തോട് മല്ലിടുന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ദിന്‍കോ സിങ്ങിനെ മണിപ്പൂരില്‍ നിന്നും ദില്ലിയില്‍ എത്തിക്കും. ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ ബോക്‌സിങ് സംഘടനയാണ് ദിന്‍കോ സിങ്ങിനെ ദില്ലിയില്‍ എത്തിക്കാന്‍ മുന്‍കയ്യെടുക്കുന്നത്.

കൊറോണ ഭീതിയെത്തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാരണം ദിന്‍കോ സിങ്ങിന് റേഡിയേഷന്‍ തെറാപ്പിയുടെ ഒരു സെഷന്‍ നഷ്ടപ്പെടുകയുണ്ടായി. നിലവില്‍ 41 -കാരനായ ഇദ്ദേഹം മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ചികിത്സയിലാണ്. രാജ്യം പദ്മ ബഹുമതി നല്‍കി ആദരിച്ച ദിന്‍കോ സിങ്ങിനെ എയര്‍ ആംബുലന്‍സില്‍ സൗജന്യമായി എത്തിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് ശനിയാഴ്ച്ച വ്യക്തമാക്കി.

മുന്‍ ബോക്‌സര്‍ ദിന്‍കോ സിങ്ങിനെ എയര്‍ ആംബുലന്‍സ് വഴി ദില്ലിയില്‍ എത്തിക്കാന്‍ സ്‌പൈസ്‌ജെറ്റ്

സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്ങിന്റേതാണ് ഈ തീരുമാനം. ഇന്ത്യന്‍ ബോക്‌സിങ് സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അജയ് സിങ്. ദിന്‍കോ സിങ്ങുമായി ബന്ധപ്പെട്ടെന്നും ഇദ്ദേഹത്തെ ദില്ലിയില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും കമ്പനി അറിയിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ദിന്‍കോ സിങ്ങിന് ചികിത്സ ലഭിക്കാതിരുന്ന സംഭവം നിരാശജനകമാണ്. ഈ അവസരത്തില്‍ ഇദ്ദേഹത്തിന് പൂര്‍ണ പിന്തുണ അറിയിക്കുകയാണ് സ്‌പൈസ്‌ജെറ്റ്. എയര്‍ ആംബുലന്‍സ് വഴി ദിന്‍കോ സിങ് ദില്ലിയില്‍ ചികിത്സയ്ക്കായി എത്തിച്ചേരുമെന്ന് അജയ് സിങ് പറഞ്ഞു.

ഇന്ത്യയ്ക്കായി നിരവധി ജയങ്ങള്‍ കയ്യടക്കിയ താരമാണ് ദിന്‍കോ. അര്‍ബുദത്തിനെതിരായ പോരാട്ടത്തിലും അന്തിമജയം ദിന്‍കോയ്ക്കായിരിക്കുമെന്ന് അജയ് സിങ് പ്രത്യാശ അറിയിച്ചു. പദ്മശ്രീയ്ക്ക് പുറമെ അര്‍ജുന പുരസ്‌കാരവും നേടിയ ബോക്‌സിങ് താരമാണ് ദിന്‍കോ സിങ്. 1998 -ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് മണിപ്പൂര്‍ സ്വദേശിയായ ദിന്‍കോ സിങ് സ്വര്‍ണം ചൂടിയത്.

Story first published: Friday, April 24, 2020, 21:01 [IST]
Other articles published on Apr 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+