വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പിന് കാര്‍ത്തിക്കോ പന്തോ?; ഒടുവില്‍ നയം വ്യക്തമാക്കി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍നിന്നും മാറ്റിനിര്‍ത്തിയതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായേക്കില്ലെന്ന് അഭ്യൂഹം ശക്തമാണ്. ഋഷഭ് പന്തിനെ ആ സ്ഥാനത്തേക്ക് കയറ്റുകകൂടി ചെയ്തത് മുന്‍ താരങ്ങള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ഭീകരാക്രമണം; 'ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കരുത്'ഭീകരാക്രമണം; 'ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കരുത്'

സമീപകാലത്ത് മോശമല്ലാത്ത ഫോമില്‍ കളിക്കുന്ന കാര്‍ത്തിക് മികച്ച ഫിനിഷര്‍മാരിലൊരാള്‍ കൂടിയാണ്. തന്റേതായ ദിവസം ഒറ്റയ്ക്ക് മത്സരഗതി മാറ്റിമറിക്കാന്‍ കാര്‍ത്തിക്കിന് കഴിയും. അതേസമയം, എംഎസ് ധോണിയും ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ടാകുമ്പോള്‍ കാര്‍ത്തിക്കിനെ കൂടി ടീമില്‍ തിരുകിക്കയറ്റേണ്ടതില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

എംഎസ്‌കെ പ്രസാദന്റെ വിശദീകരണം

എംഎസ്‌കെ പ്രസാദന്റെ വിശദീകരണം

കാര്‍ത്തിക്കിനെ ചൊല്ലി വിവാദം കനക്കുന്നതിനിടെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വിശദീകരണവുമായി രംഗത്തെത്തി. കാര്‍ത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കുന്ന കാര്യം ശരിയായ സമയത്ത് തീരുമാനിക്കുമെന്നാണ് പ്രസാദിന്റെ വിശദീകരണം. ഓസീസ് പരമ്പരയ്ക്ക് കാര്‍ത്തിക് ഇല്ല എന്നത് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടില്ലെന്നതിന്റെ സൂചനയല്ലെന്നും സെലക്ടര്‍ പറയുന്നുണ്ട്.

പന്തോ കാര്‍ത്തിക്കോ?

പന്തോ കാര്‍ത്തിക്കോ?

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ സംവാദമാണെന്ന് പ്രസാദ് പറഞ്ഞു. ദിനേഷ് കാര്‍ത്തിക്കിന്റെ മികവ് തങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. മികച്ച ഫിനിഷര്‍ കൂടിയാണ് താരം. അതേസമയം, ഋഷഭ് പന്ത് ഓരോ ദിവസവും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന കളിക്കാരന്‍ കൂടിയാണ്. രണ്ടുപേരും ഒരുപോലെ മികച്ചവരാണ്. ഇരുവരുടെയും കാര്യത്തില്‍ ശരിയായ സമയത്ത് തീരുമാനമെടുക്കുമന്നും പ്രസാദ് വ്യക്തമാക്കി.

കാര്‍ത്തിക് ഇനി കളിക്കില്ലെന്ന് മഞ്ജരേക്കര്‍

കാര്‍ത്തിക് ഇനി കളിക്കില്ലെന്ന് മഞ്ജരേക്കര്‍

കാര്‍ത്തിക്കിന്റെ ഏകദിന കരിയര്‍ അവസാനിച്ചു കഴിഞ്ഞെന്നാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. സമീപകാലത്ത് ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാര്‍ത്തിക് കാഴ്ചവച്ചിട്ടുണ്ടെങ്കിലും ഇനി ഏകദിനത്തില്‍ അദ്ദേഹത്തിന് ഭാവിയില്ലെന്നും മഞ്ജരേക്കര്‍ പറയുന്നു. ലഭിച്ച അവസരങ്ങള്‍ കാര്‍ത്തിക് മോശമല്ലാതെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓസീസിനെതിരേ തഴയപ്പെട്ടതോടെ ഏകദിന ടീമിലേക്കു അദ്ദേഹത്തിന് തിരിച്ചെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇനി ടി20യില്‍ മാത്രമേ കാര്‍ത്തികിന് ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നും അദ്ദേഹം വിശദമാക്കി.

ഗാവസ്‌കര്‍ പറയുന്നത്

ഗാവസ്‌കര്‍ പറയുന്നത്

അതേസമയം, കാര്‍ത്തിക് തീര്‍ച്ചയായും ടീമില്‍ ഉണ്ടാകണമന്നാണ് ഗാവസ്‌കറുടെ അഭിപ്രായം. ദിനേഷ് കാര്‍ത്തിക് ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായി കളിക്കണമെന്ന അഭിപ്രായമാണ് ഗവാസ്‌കര്‍ക്കുള്ളത്. നിലവില്‍ യുവ താരം ലോകേഷ് രാഹുല്‍, യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്കാണ് ബാക്കപ്പ് ഓപ്പണറായി സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

Story first published: Monday, February 18, 2019, 18:05 [IST]
Other articles published on Feb 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X