വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തമിഴ്‌നാട്ടിലേക്കുള്ള കൂടുമാറ്റത്തിന് ഉപദേശിച്ചത് ദിനേശ് കാര്‍ത്തിക്; വെളിപ്പെടുത്തി സന്ദീപ് വാര്യര്

കൊച്ചി: കേരള ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു സ്റ്റാര്‍ പേസര്‍ സന്ദീപ് വാര്യരുടെ തമിഴ്‌നാട്ടിലേക്കുള്ള കൂടുമാറ്റം. നിലവിലെ കേരള ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായിരുന്നു സന്ദീപ്. 2018-19 സീസണില്‍ കേരളം ചരിത്രത്തിലാധ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായകമായത് സന്ദീപിന്റെ ബൗളിങ്ങായിരുന്നു. 44 വിക്കറ്റുമായി കേരളത്തിന്റെ വിജയക്കുതിപ്പിന് ഊര്‍ജമായ സന്ദീപ് കഴിഞ്ഞ മാസമാണ് തമിഴ്‌നാട്ടിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.

കേരളത്തിലെ ക്രിക്കറ്റിന് കടുത്ത ക്ഷീണമാകുന്ന തീരുമാനം എടുത്തതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍. ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തികിന്റെ ഉപദേശമാണ് തന്നെ തമിഴ് നാട്ടിലേക്കെത്തിച്ചതെന്നാണ് സന്ദീപ് വെളിപ്പെടുത്തിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് സന്ദീപ് കളിച്ചത്. ആ സമയത്ത് ടീമിനെ നയിച്ചിരുന്നത് കാര്‍ത്തികാണ്. നിലവില്‍ ഇന്ത്യാ സിമന്റ് ജീവനക്കാരനായ സന്ദീപ് ചെന്നൈയിലാണ് താമസിക്കുന്നത്.

ഇനി ഒന്നായി മുന്നോട്ട്; ഇന്ത്യന്‍ ആര്‍ച്ചര്‍ താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായിഇനി ഒന്നായി മുന്നോട്ട്; ഇന്ത്യന്‍ ആര്‍ച്ചര്‍ താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി

sandepwarrieranddineshkarthick

തമിഴ്‌നാട്ടില്‍ താമസിക്കുന്നതിനാല്‍ തമിഴ്‌നാടിനുവേണ്ടി കളിച്ചുകൂടേയെന്നാണ് കാര്‍ത്തിക് ചോദിച്ചു. ചെന്നൈയിലെ ചില പ്രാദേശിക ലീഗുകളില്‍ കളിക്കവെയാണ് ഈ കാര്യം സംസാരിച്ചത്. ക്രിക്കറ്റിനെ സംബന്ധിച്ച് കാര്‍ത്തികുമായി സംസാരിക്കുമായിരുന്നു. ഇന്ത്യാ സിമന്റ്‌സ് കോച്ചായ ആര്‍ പ്രസന്നയുമായി ഇക്കാര്യം പങ്കുവെച്ചപ്പോള്‍ അനുകൂലമായാണ് അദ്ദേഹവും പ്രതികരിച്ചത്. തീരുമാനം നല്ലതാണെന്നായിരുന്നു എനിക്കും തോന്നിയിരുന്നത്.

ഇത് സംബന്ധിച്ച് കേരള ടീം പരിശീലകനായ ടിനു യോഹന്നാനോടും കേരള ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്തപ്പോള്‍ സ്വയം തീരുമാനം എടുത്തുകൊള്ളാനാണ് പറഞ്ഞത്. കേരള ടീമിലെ സഹതാരങ്ങളുമായുള്ള സൗഹൃദത്തിനിടെ ഇത്തരമൊരു തീരുമാനമെടുക്കുക വലിയ പ്രതിസന്ധിയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. 29കാരനയാ സന്ദീപ് മൂന്ന് ഐപിഎല്‍ മത്സരങ്ങളാണ് കളിച്ചത്. രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമാകാനും സന്ദീപിന് സാധിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

57 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 11 അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 186 വിക്കറ്റും 55 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 66 വിക്കറ്റും 47ടി20യില്‍ നിന്ന് 46 വിക്കറ്റുമാണ് സന്ദീപിന്റെ ഫസ്റ്റ്ക്ലാസ് കരിയര്‍.ഇത്തവണ മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാല്‍ കേരളത്തിന്റെ പരിശീലകനായതോടെ വലിയ പ്രതീക്ഷ ടീമിനുണ്ടായിരുന്നെങ്കിലും സന്ദീപിന്റെ കൂടുമാറ്റം വലിയ തിരിച്ചടിയായി. അടുത്ത സീസണില്‍ സന്ദീപിന്റെ ബൗളിങ് കേരള ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുമോയെന്ന് കാത്തിരുന്ന് കാണണം. കോവിഡിനെത്തുടര്‍ന്ന് ടൂര്‍ണമെന്റുകളെല്ലാം മുടങ്ങിക്കിടക്കുകയാണ്.

Story first published: Wednesday, July 1, 2020, 15:42 [IST]
Other articles published on Jul 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X