ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ഏറെക്കാലം ജഴ്സിയണിഞ്ഞ വിഖ്യാത ഫുട്ബോള്‍ താരം ദിമിതര്‍ ബര്‍ബറ്റോവ് ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം തന്റെ ഫുട്ബോള്‍ കരിയറിന് വിരാമമിടുന്നതായി അറിയിച്ചത്. ബള്‍ഗേറിയ ദേശീയ ടീമിന് വേണ്ടി 78 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം നേരത്തെ തന്നെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിടവാങ്ങിയിരുന്നു.
ബര്‍ബറ്റോവ് ബയര്‍ ലെവര്‍കൂസനില്‍ നിന്നും ടോട്ടനത്തിലേക്കും പിന്നീട് 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിഡിലേക്കും എത്തി. നാലുവര്‍ഷത്തോളം കാലം യുണൈറ്റഡിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് ഫുള്‍ഹാം, മൊണാക്കോ, പവോക് ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. 2017ലാണ് ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. അന്നത്തെ പരിശീലകന് റെനേ മുളസ്റ്റീന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു താരത്തിന്റെ വരവ്.
പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്സിനെ തകര്‍ത്ത് ബംഗാള്‍ വാരിയേഴ്സ്
ഒരുവര്‍ഷത്തോളമായി താന്‍ കളിക്കളത്തിലിറങ്ങിയിട്ട്. കളി മതിയാക്കാന്‍ ഇതാണ് ശരിയായ സമയമെന്ന് കരുതുന്നതായി ബര്‍ബറ്റോവ് കുറിച്ചു. യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടി. 20 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍ ഒട്ടേറെ കിരീടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 2004 മുതല്‍ 2010വരെ ഏഴുതവണ ബള്‍ഗേറിയന്‍ ഫുട്ബോളറായും തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ഫുട്ബോളില്‍ 79 മത്സരങ്ങളില്‍ നിന്നും 48 ഗോളുകള്‍ നേടിയിട്ടുണ്ട്. പരിശീലകനായും മറ്റും ഫുട്ബോളില്‍ തുടരുമെന്നും താരം സൂചിപ്പിച്ചു.