Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നിന്റെ റൂമില്‍ എനിക്ക് പന്ത് അടിക്കണം'; മിയാന്‍ദാദ് പറഞ്ഞത് ഓര്‍ത്തെടുത്ത് ദിലീപ് ദോഷി

മുംബൈ: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിന് വലിയ സ്വീകാര്യതയാണ് ലോകമെങ്ങും ലഭിച്ചത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശത്രുത പലപ്പോഴും മൈതാനത്തിലും പ്രതിഫലിച്ചതോടെ ജീവന്‍മരണ പോരാട്ടമായി പല ഇന്ത്യ പാക് മത്സരങ്ങളും മാറി. ഇന്നത്തെ അപേക്ഷിച്ച് നേരത്തെ ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ കൂടുതല്‍ വികാരപരമായിരുന്നു. തോല്‍വി രാജ്യത്തിന്റെ അഭിമാനത്തിനേറ്റ മുറിവുപോലെയാണ് ആരാധകര്‍ നോക്കിക്കണ്ടിരുന്നത്. ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ കളത്തില്‍ ഏറ്റുമുട്ടുന്നതും പതിവായിരുന്നു.

ഇപ്പോഴിതാ 1983ലെ ബംഗളൂരില്‍ നടന്ന ഇന്ത്യ-പാക് ടെസ്റ്റ് മത്സരത്തിനിടെ ജാവേദ് മിയാന്‍ദാദുമായി ഉണ്ടായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ദുലീപ് ദോഷി. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തികുമായി നടത്തിയ ചാറ്റ് ഷോയിലാണ് ദിലീപ് പഴയ സംഭവം ഓര്‍ത്തെടുത്തത്. 'ജാവേദിന് തെരുവില്‍ തല്ലുകൂടുന്നവരുടെ മനോഭാവമാണ്. മഹാനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം.

dilipdoshiandjavedmiandad

ഞാന്‍ പന്തെറിയാന്‍ ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍.എതിരാളിയെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ക്രിക്കറ്റിന് പുറത്തും എനിക്ക് മികച്ച സൗഹൃദമുള്ളയാളായിരുന്നു ജാവേദ്. എന്നാല്‍ ഒരിക്കല്‍ കളത്തില്‍വെച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായി'-ദിലീപ് പറഞ്ഞു. സ്റ്റംപിന് പുറത്ത് പന്ത് ലഭിക്കുന്നതിനെ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് മിയാന്‍ദാദ്. എന്റെ ബൗളിങ് ശൈലി സ്റ്റംപിന് എറിയുന്നതാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഷോട്ട് കളിക്കുന്നതില്‍ നിന്ന് പലവട്ടം ഞാന്‍ അദ്ദേഹത്തെ തടഞ്ഞു.

ആ ഷോട്ട് കളിക്കാന്‍ അദ്ദേഹം വെല്ലുവിളി ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ ചിലപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായെന്ന് വരില്ല.അതിനാല്‍ അദ്ദേഹം അസ്വസ്തനായിരുന്നു. പിന്നെ ചെയ്യാന്‍ കഴിയുന്നത് എന്റെ ശ്രദ്ധ മാറ്റുന്ന എന്തെങ്കിലും സംഭവം ഉണ്ടാക്കുകയെന്നതാണ്. നേരത്തെ കിരണ്‍ മോറെ, ഡെന്നിസ് ലില്ലി എന്നിവരോട് നേരത്തെ തന്നെ അദ്ദേഹം ഇത്തരം തന്ത്രം പയറ്റിയിട്ടുണ്ട്. നേരത്തെ പലതവണ എനിക്കെതിരെയും അദ്ദേഹം ഇതേ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. റണ്ണിനായി ഓടുന്നതിനിടയിലും ഒരുമിച്ച് എത്തുന്ന സാഹചര്യങ്ങളിലും എന്നോട് ജാവേദ് പ്രകോപനപരമായി സംസാരിക്കാന്‍ തുടങ്ങി.

അന്ന് ബംഗളൂര്‍ ടെസ്റ്റിനിടെ അദ്ദേഹം എന്നോട് പറഞ്ഞു, 'എതാണ് നിന്റെ റൂം നമ്പര്‍, എനിക്ക് അങ്ങോട്ട് പന്തടിക്കണം' അത് ഒരു ഐതിഹാസിക സംഭവമായി മാറി. ഇന്നും അതില്‍ ചില മസാലകള്‍ ചേര്‍ത്ത് പലരും പിന്തുടര്‍ന്ന് പോരുന്നു. ഇത് നല്ലതാണ്,എല്ലാം നല്ല തമാശയായിരുന്നുവെന്നും ദോഷി പറഞ്ഞു. മത്സരത്തില്‍ ജാവേദ് മിയാന്‍ദാദ് ശരിക്കും അത്തരത്തില്‍ ഒരു ഷോട്ട് അടിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം എനിക്കെതിരേ വളരെ ബുദ്ധിമുട്ടിയെന്നാണ് ദോഷി പറഞ്ഞത്.

Story first published: Tuesday, July 21, 2020, 17:28 [IST]
Other articles published on Jul 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+