Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിന് പുറത്തായപ്പോഴുള്ള മാനസികാവസ്ഥയെന്ത്? മനസ്സ് തുറന്ന് ഉമേഷ് യാദവ്

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയാണ് പേസര്‍ ഉമേഷ് യാദവ്. മോശം ഫോമിനെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ട ശേഷം തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചെത്തിയ ഉമേഷ് ടീമിന് പുറത്തായപ്പോഴുള്ള മാനസീകാവസ്ഥയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വളരെയേറെ കടുപ്പമേറിയ കാലഘട്ടമാണിതെന്നാണ് ഉമേഷ് പറഞ്ഞത്.

ടീമിന് പുറത്തായ സമയത്താണ് വളരെ നഷ്ടബോധമുണ്ടായത്.എന്തുകൊണ്ടാണ് ടീമിന് പുറത്തായതെന്ന് എന്നോട് തന്നെ ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ചു. പിഴവുകള്‍ കണ്ടെത്തി കഠിനമായി പരിശീലനം നടത്തി.എന്നാല്‍ ടീമിന് പുറത്തുള്ള സമയത്ത് ആത്മവിശ്വാസം കാത്തുസൂക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. നിരാശരാകാതെ കഠിന പരിശ്രമമാണ് വേണ്ടതെന്ന് ഉമേഷ് പറഞ്ഞു.പിടി ഐയോട് സംസാരിക്കുകയായിരുന്നു താരം. ഇന്ത്യന്‍ ടീമില്‍ പേസര്‍മാര്‍ക്കൊപ്പം അവസരം ലഭിക്കുക പ്രയാസകരമാണ്. അത്രമേല്‍ മികച്ചതാണ് അവരുടെ പ്രകടനം. ജസ്പ്രീത് ബൂംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനാണ് ശ്രമിക്കാറ്.

umeshyadav

ഈ പഠനം ഒരിക്കലും അവസാനിക്കില്ലെന്നും താരം പറഞ്ഞു. ഹോം ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച സ്വിങ് പുറത്തെടുക്കാന്‍ ഉമേഷിന് സാധിക്കുന്നുണ്ട്. എന്നാല്‍ എവേ ടെസ്റ്റുകളില്‍ പലപ്പോഴും തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടില്ല. 2018 ഡിസംബറിലാണ് ഉമേഷ് അവസാനമായി എവേ ടെസ്റ്റ് കളിച്ചത്.

Story first published: Thursday, November 28, 2019, 17:19 [IST]
Other articles published on Nov 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+