മറഡോണയുടെ മരണത്തില്‍ ദുരൂഹത, ഡോക്ടര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീയേഗോ മറഡോണയുടെ മരണത്തില്‍ ദുരൂഹത. ഡോക്ടറുടെ പിഴവാണ് മറഡോണയുടെ മരണ കാരണമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ഡോക്ടര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തുവെന്നാണ് വിവരം. മറഡോണയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച അര്‍ജന്റീന സര്‍ക്കാര്‍ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യുവിന്റെ ആശുപത്രിയിലും വീട്ടിലും കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു. മറഡോണയുടെ അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ആസ്തി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ പിഴവാണെന്ന് മറഡോണയുടെ പെണ്‍മക്കള്‍ ആരോപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം തന്റെ ഭാഗത്ത് പിഴവുകളില്ലെന്നും സ്വാഭാവിക മരണമാണ് മറഡോണയ്ക്ക് സംഭവിച്ചതെന്നുമാണ് ഡോക്ടര്‍ പറയുന്നത്. പത്ര സമ്മേളം വിളിച്ച് അദ്ദേഹം തന്റെ ഭാഗത്ത് വീഴ്ച്ചകള്‍ സംഭവിച്ചിട്ടില്ലെന്നും ഏത് അന്വേണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മറഡോണ മരണപ്പെട്ടത്. ഏറെ നാളുകളായി ചികിത്സയിലായിരുന്ന മറഡോണയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും പെട്ടന്നെ അവസ്ഥ മോശമായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷാദ രോഗത്തിന് അടിമപ്പെട്ട അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പോലും വിസമ്മതിക്കുന്ന അവസ്ഥ ഉണ്ടായി. അംഗ രക്ഷകര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മറഡോണയെ നിരീക്ഷണത്തിലാക്കിയിരുന്നു.

പിന്നീട് തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം ഡോക്ടര്‍ക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മറഡോണയുടെ ചിത്രങ്ങള്‍ ഡോക്ടര്‍ പങ്കുവെച്ചിരുന്നു. ഇതിന് ശേഷം അധികം ദിവസം കഴിയുംമുമ്പെയാണ് ആരാധകരെ നിരാശരാക്കി മറഡോണ മരണത്തിന് കീഴടങ്ങിയത്. മരണത്തിന് ശേഷവും വിവാദങ്ങളോട് വിടപറയാത്തവനായി മറഡോണ മാറിയിരിക്കുകയാണ്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ പിഴവ് തെളിഞ്ഞാല്‍ വലിയ ശിക്ഷ തന്നെ നേരിടേണ്ടി വരും. ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടതിന് ശേഷം മയക്കുമരുന്നും പുകയിലയും മദ്യവും ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന് അടിമപ്പെട്ട് ജീവിക്കുകയായിരുന്നു അദ്ദേഹം. ഇതുതന്നെയാവാം 60ാം വയസില്‍ ഇതിഹാസത്തിന് വിടപറയേണ്ടി വരുന്നത്. മറഡോണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാട് തന്നെയാണ് അദ്ദേഹത്തിന്റെ വക്കീലായ മത്തിയാസ് മോറിയയും അഭിപ്രായപ്പെട്ടത്. വരും ദിവസങ്ങളില്‍ മറഡോണയുടെ മരണം സംഭവിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, November 30, 2020, 11:28 [IST]
Other articles published on Nov 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X