വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ അത്‌ലറ്റികോ മാഡ്രിഡ് താരം ഡീഗോ ഗോഡിന്‍ ഇന്റര്‍മിലാനില്‍

മാഡ്രിഡ്: മുന്‍ അത്‌ലറ്റികോ മാഡ്രിഡ് സെന്റര്‍ ബാക്ക് ഡീഗോ ഗോഡിന്‍ ഇന്റര്‍ മിലാനില്‍. ഗോഡിന്റെ ക്ലബ്ബിലേക്കുള്ള വരവ് സ്ഥിരീകരിച്ച് ഇന്റര്‍മിലാന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റിട്ടുണ്ട്.2022വരെയാണ് ഇന്ററുമായി ഗോഡിന്‍ കരാറിലെത്തിയത്.ഉറുഗ്വേ ദേശീയ ടീം താരമായ ഗോഡിന്‍ കഴിഞ്ഞ സീസണോടെയാണ് അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് വിടപറഞ്ഞത്. 2010ല്‍ വിയ്യാറയലില്‍ നിന്നായിരുന്നു ഗോഡിന്‍ അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്.

ഐ.എസ്.എല്ലിനൊപ്പം ഐ ലീഗുമുണ്ടാകും; ഐ ലീഗ് ക്ലബ്ബുകള്‍ക്ക് പ്രതീക്ഷ നല്‍കി പ്രഫുല്‍ പട്ടേല്‍ഐ.എസ്.എല്ലിനൊപ്പം ഐ ലീഗുമുണ്ടാകും; ഐ ലീഗ് ക്ലബ്ബുകള്‍ക്ക് പ്രതീക്ഷ നല്‍കി പ്രഫുല്‍ പട്ടേല്‍

ഒമ്പത് കൊല്ലക്കാലം അത്‌ലറ്റികോ മാഡ്രിഡിനുവേണ്ടി കളിച്ച ഗോഡിന്‍ 277 മത്സരത്തില്‍ നിന്ന് 17 ഗോളാണ് നേടിയത്. ഉറുഗ്വേയ്ക്ക് വേണ്ടി 131 മത്സരത്തില്‍ നിന്ന് എട്ട് ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.അത്‌ലറ്റികോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ,കോപ്പാ ഡെല്‍ റേ,രണ്ട് സൂപ്പര്‍ ഡി എസ്പാന,രണ്ട് യൂറോപ്പാ ലീഗ്,മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്,രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.2011ല്‍ കോപ്പാ അമേരിക്ക കിരീടം നേടിയ ഉറുഗ്വേ ടീമില്‍ ഗോഡിനും അംഗമായിരുന്നു.

diegogodin

മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയാണ് ഇന്റര്‍ മിലാന്റെ പുതിയ കോച്ച്.പഴയ പ്രതാപം നഷ്ടപ്പെട്ട് ക്ലബ്ബ് ഈ സീസണില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യംവയ്ക്കുന്നത്. സീനിയര്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ കോന്റെയുടെ കീഴില്‍ ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്.യുവന്റസില്‍ നിന്ന് പൗലോ ഡിബാലയെ ഉടന്‍ തന്നെ ഇന്റര്‍ ടീമിലെത്തിക്കുമെന്നാണ് വിവരം. നിലവിലെ ടീമിന്റെ മുഖ്യ സ്‌ട്രൈക്കറായ ഇക്കാര്‍ഡിയെ ക്ലബ്ബ് ഒഴിവാക്കുമെന്ന തരത്തിലും വിവരമുണ്ട്. യുവന്റസിന്റെ പരിശീലകനായിരുന്നതിനാല്‍ കോന്റെയ്ക്ക് ഇറ്റലിയെ സാഹചര്യങ്ങള്‍ പരിചിതമാണ്.ഇത് ഇന്റര്‍മിലാന് തുണയാകുമെന്നാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.യുവന്റസിന് അഞ്ച് സീരി എയും ഒരു ചാമ്പ്യന്‍സ് ലീഗും കോന്റെ നേടിക്കൊടുത്തിട്ടുണ്ട്.

Story first published: Thursday, July 4, 2019, 10:54 [IST]
Other articles published on Jul 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X