Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉറുഗ്വേ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ ബൂട്ടഴിച്ചു; ഇനി പരിശീലക വേഷത്തില്‍?

മൊണ്ടവിഡിയോ: ഉറുഗ്വേ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടു.ദേശീയ ടീമില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം ക്ലബ്ബ് ഫുട്‌ബോളുകളില്‍ അദ്ദേഹം സജീവമായിരുന്നു. ട്വിറ്ററിലൂടെയാണ് 40കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. '' ഫുട്‌ബോളറെന്ന നിലയിലുള്ള എന്റെ 21വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുകയാണ്.മനോഹരവും വൈകാരികവുമായ അനുഭവങ്ങളും ഓര്‍മകളുമുള്ള ഒരു അധ്യായത്തിന് തിരശ്ശീല വീഴുന്നു. പുതിയ വെല്ലുവിളികളാണ് മുന്നില്‍. എന്റെ കരിയറില്‍ എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി''ഫോര്‍ലാന്‍ കുറിച്ചു.

2015ല്‍ ദേശീയ ടീമില്‍ നിന്ന് നേരത്തെ വിരമിച്ച അദ്ദേഹം ഹോങ്കോങ് ക്ലബ്ബായ കിച്ചിയ്‌ക്കൊപ്പമാണ് അവസാനമായി കളിച്ചത്.2018 സീസണില്‍ ക്ലബ്ബിനുവേണ്ടി ഏഴു മത്സരം കളിച്ച താരം അഞ്ച് ഗോളും സ്വന്തമാക്കി.ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്കുവേണ്ടി കളിച്ചിട്ടുള്ള ഫോര്‍ലാന്‍ 2010ലെ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിനും അര്‍ഹനായിരുന്നു.011 ല്‍ ഉറുഗ്വെയെ കോപ അമേരിക്ക ജേതാക്കളായത് ഫോര്‍ലാന്റെ മികവിലായിരുന്നു. അന്ന് പാരാഗ്വെയ്‌ക്കെതിരായ ഫൈനലില്‍ രണ്ട് ഗോളാണ് ഫോര്‍ലാന്‍ നേടിയത്.

diegoforlan

1997ല്‍ അര്‍ജന്റീന ക്ലബ്ബ് ഇന്‍ഡിപെന്‍ഡന്റിയിലൂടെയാണ് ഫോര്‍ലാന്‍ ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്.മുന്നേറ്റത്തിലെ ലക്ഷ്യബോധമുള്ള ചെറുപ്പക്കാരന്‍ പെട്ടെന്ന് തന്നെ മികവ് കാട്ടിയതോടെ 2002ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി.ഇതിഹാസങ്ങള്‍ക്കൊപ്പം മത്സരിച്ച് പന്തുതട്ടിയ ഫോര്‍ലാന്‍ 63 മത്സരങ്ങളില്‍ നി്ന്ന് 10 വട്ടം വലകുലുക്കി.ക്ലബ്ബിനൊപ്പം പ്രീമിയര്‍ ലീഗ്,എഫ് എ കപ്പ്,കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവയും സ്വന്തമാക്കി. 2004ല്‍ വിയ്യാറയലിലേക്ക് കൂടുമാറിയ താരം 2007ല്‍ അത്‌ലറ്റികോ മാഡ്രിഡിലെത്തി.നാല് കൊല്ലക്കാലം അത്‌ലറ്റിക്കോയില്‍ തുടര്‍ന്ന അദ്ദേഹം 2011ല്‍ ഇന്റര്‍മിലാനിലെത്തി.ക്ലബ്ബിനൊപ്പം നിറം മങ്ങിയതോടെ തൊട്ടടുത്ത കൊല്ലം തന്നെ ക്ലബ്ബ് വിട്ടു.പിന്നീടങ്ങോട്ട് പ്രമുഖ ക്ലബ്ബുകളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

Story first published: Thursday, August 8, 2019, 9:11 [IST]
Other articles published on Aug 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+