Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് മാറി ഡീഗോ കോസ്റ്റ് തിരിച്ചുവരുന്നു; ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരേ കളിച്ചേക്കും

മാഡ്രിഡ്: കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന അത്‌ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ തിരിച്ചെത്തുന്നു. പരിക്ക് ഭേദമായ താരം പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ലിവര്‍പൂളിനെതിരായ മത്സരത്തിലൂടെ തിരിച്ചെത്തുമെന്നും മാര്‍ക്കയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്തരായ ലിവര്‍പൂളിനെ നേരിടുന്ന അത്‌ലറ്റികോ മാഡ്രിഡിന് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് കോസ്റ്റയുടെ മടങ്ങിവരവ്. ഒരു മാസമായി വിശ്രമത്തിലുള്ള താരത്തിന് കഴിഞ്ഞിടെ ശസ്ത്രക്രിയയും നടത്തിയിരുന്നു.

diegocosta

31കാരനായ കോസ്റ്റ 2017ലാണ് ചെല്‍സി വിട്ട് അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്. ചെല്‍സിയെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ച കോസ്റ്റയുടെ മികവ് പക്ഷേ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവില്‍ പുറത്തെടുക്കാനായില്ല. 42 മത്സരത്തില്‍ നിന്ന് ഏഴ് ഗോള്‍ മാത്രമാണ് കോസ്റ്റ നേടിയത്.ഇതിനിടെ പരിക്കും വില്ലനായി. ഫ്രഞ്ച് സൂപ്പര്‍ താരം അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറിയതോടെ അല്‍വാരോ മൊറാറ്റയിലാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ പ്രതീക്ഷ. കോസ്റ്റകൂടിയെത്തുന്നതോടെ ടീം ശക്തമാകും. നേരത്തെ 2007-2009 വരെയാണ് കോസ്റ്റ അത്‌ലറ്റികോയ്ക്കുവേണ്ടി കളിച്ചത്.

Story first published: Monday, December 23, 2019, 9:01 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+