Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ മാന്യന്‍മാരല്ല, പരസ്ത്രീകളുമായി ബന്ധം!- ഭാര്യയെ വഞ്ചിച്ച താരങ്ങള്‍

മാന്യന്‍മാരുടെ ഗെയിമെന്നാണ് ക്രിക്കറ്റ് വിശേഷിപ്പിക്കപ്പെടാറുള്ളത്. പക്ഷെ ഇടയ്ക്കു ഇതു തെറ്റിക്കുന്ന ചില സംഭവങ്ങള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. കളിക്കളത്തിനകത്ത് തന്നെ ചിലര്‍ മാന്യത കൈവിട്ട് ക്രിക്കറ്റിന് അപമാനമുണ്ടാക്കിയപ്പോള്‍ മറ്റു ചിലരാവട്ടെ കളിക്കളത്തിനു പുറത്താണ് കളങ്കമുണ്ടാക്കിയത്. ഇതില്‍ രണ്ടാമത്തെ ഗണത്തില്‍പ്പെട്ടവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ക്രിക്കറ്റര്‍മാരില്‍ ഭൂരിഭാഗം പേരും സന്തുഷ്ട കുടുംബജീവിതം നയിക്കുന്നവരാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം വളരെ സന്തോഷകരമായി ജീവിക്കുന്ന ഒരുപാട് താരങ്ങളെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനു തികച്ചും വിപരീതമായി ഭാര്യമായെ വഞ്ചിച്ച് പരസ്ത്രീ ബന്ധം പുലര്‍ത്തിയിരുന്ന കളിക്കാരുമുണ്ട്. അത്തരത്തില്‍ ഭാര്യയെ വഞ്ചിച്ച് ദുഷ്‌പേര് നേടിയ ചില പ്രമുഖ താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ്് ഗാംഗുലിയും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കാമുകി ഡോണയ്‌ക്കൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തയാളാണ് ദാദ. 1997ലായിരുന്നു ഇവരുടെ വിവാഹം. രണ്ടു പേരുടെയും കുടുംബങ്ങള്‍ തമ്മില്‍ വലിയ ശത്രുതയിലായിരുന്നു. ഇതിനിടെയാണ് ഇരുകുടുംബാംഗങ്ങളെയും ഞെട്ടിച്ചുകൊണ്ട് ഗാംഗുലിയും ഡോണയും ഒളിച്ചോടി വിവാഹം കഴിക്കുന്നത്. ഗാംഗുലിയും ഡോണയും തമ്മിലുള്ള കുടുംബജീവിതം നന്നായി തന്നെ മുന്നോട്ടു പോയി.

2

ഇതിനിടെയാണ് പ്രശസ്ത തെന്നിന്ത്യന്‍ നടി നഗ്മയുമായി ഗാംഗുലി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരുന്നത്. ഇതു വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നില്ല. ഒരു ഘട്ടത്തില്‍ നഗ്മ ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതു ഡോണയെ അസ്വസ്ഥയാക്കുകയും കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് ഗാംഗുലിയും ഡോണയും ഇവയെല്ലാം രമ്യമായി പരിഹരിച്ച് കുടുംബജീവിതം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു.

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും ഈ തരത്തില്‍ പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടിരുന്നു. പ്രശസ്ത ബോളിവുഡ് നടി നീന ഗുപ്തയും റിച്ചാര്‍ഡ്‌സുും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
നീനയുമായുള്ള ബന്ധത്തില്‍ റിച്ചാര്‍ഡ്‌സിനു ഒരു മകളുമുണ്ട്. ഇപ്പോള്‍ ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന മസബ ഗുപ്തയാണിത്. റിച്ചാര്‍ഡ്‌സിനു നാട്ടില്‍ ഭാര്യയും കുടുംബവുമുണ്ടായിരുന്നതിനാല്‍ തന്നെ അദ്ദേഹം നീനയെ വിവാഹവും കഴിച്ചില്ല. മിറിയമെന്നാണ് റിച്ചാര്‍ഡ്‌സിന്റെ ഭാര്യയുടെ പേര്. രണ്ടു മക്കളും ഇവര്‍ക്കുണ്ട്.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

അടുത്തിടെ ലോകത്തോടു വിടപറഞ്ഞ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പരസ്ത്രീ ബന്ധങ്ങളുടെ പേരില്‍ എക്കാലവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 1995ലാണ് സിമണ്‍ കല്ലാഹനെ വോണ്‍ വിവാഹം കഴിച്ചത്. പക്ഷെ അതിനു ശേഷം പല സ്ത്രീകളുമായും വോണ്‍ വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തി.

5

സുന്ദരികളായ സ്ത്രീകള്‍ അദ്ദേഹത്തിന്റെ വീക്ക്‌നെസായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വോണിന്റെ ഈ പരസ്ത്രീ ബന്ധങ്ങള്‍ ഭാര്യ വൈകാതെ കൈയോടെ പിടികൂടി. തുടര്‍ന്നു വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. പക്ഷെ വോണ്‍ അതുകൊണ്ടൊന്നും നന്നായില്ല. പരസ്ത്രീ ബന്ധങ്ങള്‍ തുടര്‍ന്ന അദ്ദേഹം പിന്നീട് മറ്റാരെയും വിവാഹവും കഴിച്ചില്ല.

ആന്ദ്രെ നെല്‍

ആന്ദ്രെ നെല്‍

സൗത്താഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആന്ദ്രെ നെല്‍ പരസ്ത്രീ ബന്ധം പുലര്‍ത്തി ഭാര്യയെ വഞ്ചിച്ചിട്ടുള്ളയാളാണ്. സൗത്താഫ്രിക്കന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് യെലേന കുല്‍തിയാസോവയെന്ന യുവതിയെ പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഇംഗ്ലീഷ് പര്യടനം കഴിഞ്ഞ് സൗത്താഫ്രിക്കന്‍ ടീം നാട്ടിലേക്കു മങ്ങിപ്പോയ ശേഷമാണ് ആന്ദ്രെ നെല്ലിന് നാട്ടില്‍ ഭാര്യയുണ്ടെന്ന് യെലേന അറിയുന്നത്. ഡിയാനെ വെയ്‌സെന്നായിരുന്നു താരത്തിന്റെ ഭാര്യയുടെ പേര്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷമായിരുന്ന നെല്‍- ഡിയാനെ ദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടെയാണ് നെല്‍ ഇംഗ്ലണ്ട് പര്യടനത്തിനായി വന്നപ്പോള്‍ യെലേനയുമായി അടുത്തത്. താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ യെലേന പിന്നീട് ഇക്കാര്യം മാധ്യമങ്ങളിലൂടെ തുറന്നടിക്കുകയും ചെയ്തിരുന്നു.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയാള്‍. മോഡല്‍ കൂടിയായ ഹസിന്‍ ജഹാനെയാണ് ഷമി വിവാഹം ചെയ്തിരിക്കുന്നത്. എന്നാല്‍ 2018ല്‍ ഷമിക്കെതിരേ ഗുരുതര ആരാപണങ്ങളുമായി ഹസിന്‍ രംഗത്തു വരികയായിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു അവര്‍ തുറന്നടിച്ചത്. താരത്തിന്റെ ഫോണില്‍ നിന്നും ഇതു ശരിവയ്ക്കുന്ന തെളിവുകള്‍ തനിക്കു ലഭിച്ചതായും ഹസിന്‍ അവകാശപ്പെട്ടിരുന്നു. പക്ഷെ ഈ ആരോപണങ്ങളെല്ലാം ഷമി നിസിക്കുകയായിരുന്നു. നിരവില്‍ ഇരുവരും വേര്‍പിരിഞ്ഞിരിക്കുകയാണ്. ഇവര്‍ക്കു ഒരു മകളുമുണ്ട്.

Story first published: Saturday, June 4, 2022, 10:03 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+