Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂവാന്‍ മാത്രം എന്ത് ചെയ്തു? ഒരിക്കലും അംഗീകരിക്കില്ല... ഇന്ത്യന്‍ ഫാന്‍സിനെതിരേ കോലി

മത്സരശേഷം കോലി ഇന്ത്യൻ ഫാൻസിനെതിരെ

ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഞായറാഴ്ച നടന്ന ലോകകപ്പ്‌ മല്‍സരത്തിനിടെ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ച് കളിയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കുപിതനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആരാധകരോട് അങ്ങനെ ചെയ്യരുതെന്നും കൈയടിച്ച് പ്രോല്‍സാഹിപ്പിക്കാനും ആരാധകരോടു ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ് ലോകത്തു നിന്നും വലിയ പിന്തുണയാണ് ഇതിനു ശേഷം കോലിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

മല്‍സരത്തിനു ശേഷം കോലി ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇരത്തിലുള്ള പെരുമാറ്റം അത് ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മോശം ഉദാഹരണം

മോശം ഉദാഹരണം

സ്മിത്തിനെ കളിയാക്കി ഇന്ത്യന്‍ ടീമിന്റെ ആആരാധകര്‍ ഒരു മോശം ഉദാഹരണം കാണിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് താന്‍ അപ്പോള്‍ അങ്ങനെ പെരുമാറിയതെന്നു കോലി പറഞ്ഞു.
നിരവധി ഇന്ത്യന്‍ ഫാന്‍സ് അപ്പോള്‍ അവിടെയുണ്ടായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അവരാരും മറ്റുള്ളവര്‍ക്കു മുന്നില്‍ മോശം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇതിനേത്തുടര്‍ന്നാണ് പരിഹാസം നിര്‍ത്തി കൈയടിച്ചു പ്രോല്‍സാഹിപ്പിക്കാന്‍ അവരോടു താന്‍ ആവശ്യപ്പെട്ടതെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

കൂവാന്‍ മാത്രം എന്ത് ചെയ്തു?

കൂവാന്‍ മാത്രം എന്ത് ചെയ്തു?

കൂവി പരിഹസിക്കാന്‍ മാത്രം സ്മിത്ത് എന്താണ് ചെയ്തതെന്നു കോലി ചോദിച്ചു. അദ്ദേഹം ക്രിക്കറ്റ് കളിക്കുക മാത്രമാണ് ചെയ്തതെന്നാണ് തന്റെ അഭിപ്രായം. കളിക്കിടെ ഇന്ത്യന്‍ കാണികള്‍ പരിഹസിച്ചപ്പോള്‍ വളരെ മോശമായാണ് അനുഭവപ്പെട്ടത്.
അത്തരമൊരു അവസ്ഥയില്‍ താനായിരുന്നെങ്കിലും അതുപോലെയുള്ള പെരുമാറ്റം ഇഷ്ടമല്ല. തെറ്റ് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്ത ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയിട്ടും കാണികള്‍ അതുപോലെ മോശമായി പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോലി തുറന്നടിച്ചു.

സ്മിത്തിനോടു മാപ്പുചോദിച്ചു

സ്മിത്തിനോടു മാപ്പുചോദിച്ചു

ഇന്ത്യന്‍ ആരാധകരുടെ പേരില്‍ സ്മിത്തിനോടു താന്‍ മാപ്പുചോദിച്ചതായും കോലി വ്യക്തമാക്കി. മുന്‍ മല്‍സരങ്ങളിലും കാണികളുടെ ഭാഗത്തു നിന്നും അതുപോലെയുള്ള മോശം പെരുമാറ്റമുണ്ടായിട്ടുണ്ട്.
സംഭവിച്ച കാര്യങ്ങളെല്ലാം മുമ്പ് നടന്നതാണ്. ഇപ്പോള്‍ അദ്ദേഹം തിരിച്ചുവന്നു. ടീമിനു വേണ്ടി നന്നായി കളിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഐപിഎല്ലിനിടെയും സ്്മിത്തിനെ കണ്ടിരുന്നു. വളരെ അസ്വസ്ഥനായാണ് അദ്ദേഹം കാണപ്പെട്ടത്. ഞങ്ങള്‍ തമ്മില്‍ നേരത്തേ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിട്ടുണ്ടാവാം. എന്നാല്‍ ഓരോ തവണ കളിക്കുമ്പോഴും അദ്ദേഹത്തെ അതുപോലെ സമ്മര്‍ദ്ദത്തോടെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോലി വിശദമാക്കി.

Story first published: Monday, June 10, 2019, 17:07 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+