വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി മാസാണ്, കാശ്മീരില്‍ സൈനിക സേവനത്തിന് തയ്യാറെടുക്കുന്നു; പട്രോളിങ്ങും സുരക്ഷാ ഡ്യൂട്ടിയും

ഭീകരരെ തുരത്താൻ ധോണി കാശ്മീരിലേക്ക്

ദില്ലി: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി കാശ്മീരില്‍ സൈനിക സേവനത്തിന് തയ്യാറെടുക്കുന്നു. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെ കാശ്മീര്‍ താഴ് വരയില്‍ ധോണി സൈനിക പരിശീലനവും സുരക്ഷാ ഡ്യൂട്ടിയും ഏറ്റെടുക്കും. ധോണിക്ക് 2011ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും അവധിയെടുത്ത താരം ഇപ്പോള്‍ ബെംഗളുരുവില്‍ പാരച്യൂട്ട് പരിശീലനത്തിലാണ്.

dhoni

ലെഫ്റ്റനന്റ് കേണല്‍ ധോണി കാശ്മീരില്‍ സേവനമനുഷ്ടിക്കുമെന്ന് ആര്‍മിയുടെ പ്രസ്താവനയില്‍ പറയുന്നു. ധോണിയുടെ ആവശ്യപ്രകാരം പട്രോളിങ്ങിനും സുരക്ഷാ ഡ്യൂട്ടിക്കും അനുമതി നല്‍കിയിട്ടുണ്ട്. ധോണി ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പമാണ് ഇത്രയും ദിവസം താമസിക്കുകയെന്നും ആര്‍മി വ്യക്തമാക്കിയിട്ടുണ്ട്. വളരെ ചെറുപ്പംമുതലുള്ള ധോണിയുടെ ആഗ്രഹമായിരുന്നു സൈന്യത്തില്‍ ചേരുകയെന്നത്. ക്രിക്കറ്റ് താരമായെങ്കിലും മോഹം സഫലമാക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരം.

അന്ന് ഇംഗ്ലണ്ട്, ഇന്ന് അയര്‍ലാന്‍ഡ്!! റാങ്കിന്‍ സംഭവം തന്നെ... കുറിച്ചത് അപൂര്‍വ്വ നേട്ടം അന്ന് ഇംഗ്ലണ്ട്, ഇന്ന് അയര്‍ലാന്‍ഡ്!! റാങ്കിന്‍ സംഭവം തന്നെ... കുറിച്ചത് അപൂര്‍വ്വ നേട്ടം

ലോകകപ്പില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് നാട്ടിലെത്തിയശേഷം ധോണിക്കെതിരെ വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണി വിരമിക്കണമെന്ന ആവശ്യവും ശക്തമായി. ഇതിനിടെയാണ് സൈനിക പരിശീലനത്തിന് അവധിവാങ്ങി ധോണി പാരച്യൂട്ട് പരിശീനം ആരംഭിച്ചത്. സൈനിക പരിശീലന ആവശ്യത്തെ തുടര്‍ന്ന് ധോണിയെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍നിന്നും ഒഴിവാക്കിയിരുന്നു. ധോണിയുടെ അപേക്ഷ അംഗീകരിച്ച സൈന്യം ഇന്ത്യന്‍ ആര്‍മിയുടെ ബെംഗളുരുവിലെ പാരച്യൂട്ട് റെജിമെന്റിലാണ് താരത്തിന് പരിശീലനം നല്‍കുന്നത്. ധോണി ഏതുരീതിയിലാണോ ക്രിക്കറ്റിനെ സ്‌നേഹിച്ചത് അതേ രീതിയിലാണ് സൈനിക സേവനത്തേയും കാണുന്നതെന്നാണ് ആര്‍മി ഒഫീഷ്യലിന്റെ പ്രതികരണം.

Story first published: Thursday, July 25, 2019, 14:13 [IST]
Other articles published on Jul 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X