വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരിച്ചുവരാന്‍ തയ്യാറെടുത്ത് ധോണി? ജാര്‍ഖണ്ഡിനൊപ്പം പരിശീലനം പുനരാരംഭിച്ചു

റാഞ്ചി: ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പരിശീലനം പുനരാരംഭിച്ചു. രഞ്ജി ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീമിനൊപ്പമാണ് ധോണി പരിശീലനം നടത്തിയത്. റാഞ്ചിയിലെ നെറ്റ്‌സിലായിരുന്നു ധോണിയുടെ പരിശീലനം. ഞങ്ങള്‍ക്ക് ധോണി പരിശീലനത്തിനെത്തിയത് സന്തോഷം നല്‍കി. നേരത്തെ മുന്നറിയപ്പൊന്നും ലഭിച്ചിരുന്നില്ല. ഏറെ നേരം പതിവ് പരിശീലനം നടത്തിയാണ് ധോണി മടങ്ങിയത്-ജാര്‍ഖണ്ഡ് ടീം മാനേജ്‌മെന്റ് പിടിഐയോട് പറഞ്ഞു.

ധോണിയുടെ അപ്രതീക്ഷിത വരവ് താരങ്ങള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രഞ്ജി ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെയാണ് ജാര്‍ഖണ്ഡിന്റെ അടുത്ത മത്സരം. രഞ്ജിയുടെ ഈ സീസണില്‍ അഞ്ച് മത്സരം കളിച്ച ജാര്‍ഖണ്ഡ് രണ്ട് മത്സരത്തില്‍ മാത്രമാണ് വിജയിച്ചത്.ഒരു മത്സരം സമനിലയായി.

എംഎസ് ധോണി ഇനി മടങ്ങി വരില്ലേ...ബിസിസിഐ കരാറില്‍ നിന്ന് തഴഞ്ഞതെന്തിന്? ഹര്‍ഭജന്‍ സിങ് പറയുന്നതിങ്ങനെഎംഎസ് ധോണി ഇനി മടങ്ങി വരില്ലേ...ബിസിസിഐ കരാറില്‍ നിന്ന് തഴഞ്ഞതെന്തിന്? ഹര്‍ഭജന്‍ സിങ് പറയുന്നതിങ്ങനെ

msdhoni

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. അവധി ദിനങ്ങള്‍ കുടുംബത്തോടൊപ്പമാണ് ധോണി ചിലവഴിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ധോണി ഇന്ത്യന്‍ നിരയിലേക്ക് മടങ്ങിയെത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളുള്ളത്. ധോണി വിരമിക്കുന്നതായുള്ള സൂചന ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നല്‍കിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനത്തിലൂടെ ധോണി ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Friday, January 17, 2020, 9:02 [IST]
Other articles published on Jan 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X