Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങളുടെ ധോണി ഇങ്ങനെയല്ല... വയസന്‍ ലുക്കിലുള്ള ധോണിയെ കണ്ട് ഞെട്ടി ആരാധകര്‍

മുംബൈ: പ്രകടനത്തില്‍ മാത്രമല്ല ലുക്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ താരമാണ് എം എസ് ധോണി. നീളന്‍ മുടിക്കാരനായെത്തി വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവര്‍ന്ന ധോണി നായകനെന്ന നിലയിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം 'തല'യായ ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ലോക്ക് ഡൗണില്‍ കുടുംബത്തോടൊപ്പമുള്ള ധോണിയുടെ വയസന്‍ ലുക്കിലുള്ള ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ | Oneindia Malayalam

നരച്ച താടിയുള്ള തടിച്ച ധോണിയുടെ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ധോണിയുടെ പുതിയ രൂപം പുറത്തുവന്നത്. പച്ച ടീഷര്‍ട്ടും കാക്കികളര്‍ പാന്റുമിട്ട ധോണിയുടെ ചിത്രം കണ്ടാല്‍ ഇദ്ദേഹം തന്നെയാണോ അദ്ദേഹം എന്ന് തോന്നിപ്പോകും. അത്രത്തോളം വ്യത്യാസം തോന്നുന്ന രൂപമാണ് ഇപ്പോള്‍ ധോണിയുടേത്. ധോണിയുടെ വയസന്‍ രൂപം ഉള്‍ക്കൊള്ളാന്‍ ഇതുവരെ ആരാധകര്‍ക്ക് സാധിച്ചിട്ടില്ലെന്ന് വരുന്ന കമന്റുകള്‍തന്നെ വ്യക്തമാക്കുന്നു.

dhoniolderlook

എല്ലാവരുടേയും മനസില്‍ പഴയ നീളന്‍ മുടിക്കാരന്‍ ധോണിയാണ്. പ്രായം തനിക്ക് അക്കംമാത്രമാണെന്ന് പലപ്പോഴും ധോണി തെളിയിച്ചിട്ടുണ്ട്. ഫിറ്റ്‌നസില്‍ യുവതാരങ്ങളെ കടത്തിവെട്ടുന്ന പ്രകടനമാണ് ധോണി കാഴ്ചവെക്കാറ്. കഴിഞ്ഞിടെ ഇന്ത്യന്‍ യുവതാരം ഹര്‍ദിക് പാണ്ഡ്യയുമായി ധോണി നടത്തിയ ഓട്ടം മത്സരത്തിന്റെ വീഡിയോ തന്നെ വ്യക്തമാക്കുന്നുണ്ട് ധോണിയുടെ കായിക ക്ഷമത എത്രത്തോളമുണ്ടെന്ന്. ധോണിയുടെ പുതിയ ലുക്ക് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണി ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊറോണ വൈറസ് മൂലം ഇത്തവണത്തെ ഐപിഎല്‍ നീണ്ടുപോയതോടെ ധോണിയുടെ തിരിച്ചുവരവ് സാധ്യതയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി ധോണിയെ പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. കാരണം കെ എല്‍ രാഹുല്‍ ബാറ്റിങ്ങിലും കീപ്പിങ്ങിലും തിളങ്ങുന്നുണ്ട്. രാഹുല്‍ ഇല്ലെങ്കിലും ടി20യില്‍ കീപ്പറായി റിഷഭ് പന്തിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

ധോണിയുടെ ഇപ്പോഴത്തെ കായിക ക്ഷമത ഒരു തിരിച്ചുവരവിന് ഉതകുന്നതാണോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ധോണിയുടെ മടങ്ങിവരവ് സംബന്ധിച്ച് പലരും പ്രതികരിച്ചിരുന്നു.ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നും പ്രതികരിച്ചില്ല. അതേ സമയം ധോണിയുടെ ഏകദിന കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ ബെസ്റ്റ് ഫിനിഷര്‍ റോളില്‍ ധോണി വീണ്ടുമെത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണത്തെ ഐപിഎല്‍ ശ്രീലങ്കയില്‍ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ധോണിക്കും ആരാധകര്‍ക്കും അത് പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Sunday, May 10, 2020, 17:44 [IST]
Other articles published on May 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+