Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ടു ഞാന്‍ കണ്ണനേ കായാമ്പൂ വര്‍ണനെ... വീണ്ടും മലയാളം പാട്ടുപാടി വൈറലായി സിവ ധോണി

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെപ്പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതമാണ് ധോണിയുടെ മകള്‍ സിവയും. ധോണിക്കൊപ്പം മൈതാനത്തിലിറങ്ങിയും നൃത്തം ചെയ്തും പാട്ടുപാടിയുമെല്ലാം ഇതിനോടകം താരമായിരിക്കുന്ന സിവയുടെ പുതിയ മലയാളം പാട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നേരത്തെയും മലയാളം പാട്ടുപാടി ആരാധകരെ ഞെട്ടിച്ച സിവ ഇത്തവണ കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ എന്ന പാട്ടുപാടിയാണ് കൈയടി നേടുന്നത്.

സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സിവയുടെ പാട്ട് വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. സിങ്ങഭിങ് മോഡ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 51 മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ധോണിയുടെ ജോലിക്കാരില്‍ ഉള്ള മലയാളിയാണ് സിവയെ മലയാളം പാട്ട് പഠിപ്പിക്കുന്നതെന്ന അഭ്യൂഹമുണ്ടെങ്കിലും ഇതിനോട് ഔദ്യോഗികമായി ധോണിയുടെ കുടുംബം പ്രതികരിച്ചിട്ടില്ല.

ziva sing malayalam song video

നേരത്തെയും കൃഷ്ണ ഭക്തിഗാനങ്ങള്‍ പാടി സിവ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കണി കാണും നേരം, അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ തുടങ്ങിയ ഗാനങ്ങളാണ് സിവ പാടിയത്. ധോണിയുടെ ഭാര്യയുടെ ശ്രീകൃഷ്ണ ഭക്തിയാണ് സിവയെക്കൊണ്ട് കൃഷ്ണ ഭക്തിഗാനങ്ങള്‍ പാഠിപ്പിക്കുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും കുഞ്ഞ് സിവയുടെ പാട്ട് സാമൂഹ്യ മാധ്യമത്തില്‍ സൂപ്പര്‍ ഹിറ്റാണ്.

Story first published: Tuesday, December 24, 2019, 16:09 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+