For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ ആദ്യ കാമുകിയുടെ പേര് വെളിപ്പെടുത്തി മെന്റലിസ്റ്റ്; സാക്ഷി അറിയരുതേയെന്ന് അപേക്ഷ

ചെന്നൈ: മൈതാനത്തെ വെടിക്കെട്ട് വീരനും സൂപ്പര്‍ ക്യാപ്റ്റനുമൊക്കെ ആണെങ്കിലും പൊതു വേദികളിലെത്തായാല്‍ എംഎസ് ധോണി പൊതുവെ ശാന്തനും നാണംകുണുങ്ങിയുമാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചൊന്നും ധോണി ആരോടും വാചാലനാകാറില്ല. എന്നാല്‍, കഴിഞ്ഞദിവസം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു ചോദ്യത്തിന് മുന്നില്‍ ശരിക്കും പെടുക തന്നെ ചെയ്തു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ധോണി പ്രായോജകരായ ഗള്‍ഫ് ഓയിലിന്റെ ഒരു പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത ഒരു മെന്റലിസ്റ്റ് ധോണിയോട് ആദ്യ പ്രണയത്തെക്കുറിച്ചും അതാരാണെന്നും ചോദിച്ചു. ചില ഉപചോദ്യങ്ങളിലൂടെ മെന്റലിസ്റ്റ് ധോണിയുടെ കാമുകിയുടെ പേരും വെളിപ്പെടുത്തി.

dhoni

സ്വാതി എന്നാണ് ധോണിയുടെ ആദ്യ പ്രണയിനിയുടെ പേരെന്ന് മെന്റലിസ്റ്റ് പറഞ്ഞപ്പോള്‍ ക്യാപ്റ്റന് ഞെട്ടുകതന്നെ ചെയ്തു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവസാനമായി അവരെ കണ്ടതെന്നും ഭാര്യ സാക്ഷിയോട് ഇക്കാര്യം പറയരുതേയെന്ന് പരസ്യമായി തമാശരൂപേണ ധോണി പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.

ഒരുവേള സദസ്സില്‍ നിന്നും പഴയ കാമുകിയെ തന്നെ ഇപ്പോള്‍ വേദിയിലെത്തിക്കുമെന്ന് മെന്റലിസ്റ്റ് പറഞ്ഞതോടെ ധോണി കുടുങ്ങി. എന്നാല്‍, താന്‍ തമാശ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് സമാധാനമായത്. ധോണിക്കൊപ്പം ചെന്നൈ ടീമിലെ സഹതാരങ്ങളായ ഷെയിന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ തുടങ്ങിയവരും പരിപാടിക്കെത്തിയിരുന്നു.

Story first published: Thursday, May 10, 2018, 8:49 [IST]
Other articles published on May 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+