Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിരമിച്ചു, അടുത്ത സ്ഥിരം കീപ്പര്‍ ആര്? ആകാശ് ചോപ്ര പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് നികത്താവാനാത്ത നഷ്ടം സമ്മാനിച്ചാണ് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇടവേളയ്ക്ക് ശേഷം ധോണിയുടെ മടങ്ങിവരവ് സ്വപ്‌നം കണ്ടിരുന്ന ആരാധകരെ ഒന്നാകെ നിരാശപ്പെടുത്തി ആഗസ്റ്റ് 15ന് രാത്രിയിലാണ് ധോണി ഇന്ത്യന്‍ ജഴ്‌സിയൂരിയത്. ധോണി പടിയിറങ്ങിയതോടെ വിക്കറ്റിന് പിന്നില്‍ അടുത്തതാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ധോണി സുരക്ഷിതമായി കാത്ത ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് പദവി അടുത്തതായി ആര്‍ക്ക് നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. 'ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയുള്ളിടത്തോളം പകരക്കാരനെ തേടണ്ട. കഴിഞ്ഞ നാല് വര്‍ഷം ധോണി ഇല്ലാതിരുന്നപ്പോഴും സാഹയായിരുന്നു ടെസ്റ്റിലെ ഇന്ത്യയുടെ സ്ഥിരം കീപ്പര്‍. ധോണി ഇനി ടീ! മിനൊപ്പമില്ല. റിഷഭ് പന്തും കെഎല്‍ രാഹുലുമാണ് ധോണിയുടെ പകരക്കാരനാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നവര്‍. ടെസ്റ്റില്‍ സാഹ തുടരണം. ഓസ്‌ട്രേലിയന്‍ പരമ്പരയിലും സാഹ തന്നെയായിരിക്കണം കീപ്പര്‍'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

റിഷഭ് പന്തിന്റെ അഭാവത്തില്‍ അടുത്ത കീപ്പര്‍മാരായി ഉയര്‍ന്നുവരുന്നത് ഇഷാന്‍ കിഷനും സഞ്ജു സാംസണുമാണെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
കെഎല്‍ രാഹുലിനെ സ്ഥിരം വിക്കറ്റ് കീപ്പറാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. രാഹുല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് ടീമില്‍ സ്ഥാനം നേടിയത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ രാഹുല്‍ ഏറെ നേരം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ പിന്നീട് 50 ഓവര്‍ കീപ്പ് ചെയ്യുകയും വേണം.

ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ത്തന്നെ രാഹുലിനെ കീപ്പറെന്നതിലുപരിയായി ബാറ്റ്‌സ്മാനായി പരിഗണിക്കണമെന്നാണ് അഗ്രഹിക്കുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു. സമീപകാലത്തായി വിക്കറ്റ് കീപ്പറായി രാഹുല്‍ ഇറങ്ങിയിരുന്നു. വിക്കറ്റിന് പിന്നില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല.

ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി രാഹുലിനെ മാറ്റിയാല്‍ അത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ യുവതാരം റിഷഭ് പന്തിനെ സ്ഥിരം കീപ്പറായി ഏകദിന ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ബാറ്റിങ്ങില്‍ സ്ഥിരതയില്ലാത്തതാണ് റിഷഭിനെ ടീമില്‍ സ്ഥിരപ്പെടുത്തുന്നതിന് തടസമായി നില്‍ക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം റിഷഭിന് നിര്‍ണ്ണായകമാവും.

Story first published: Friday, August 21, 2020, 14:47 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+