Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങള്‍ സ്തബ്ധരായി, ടീം ബസ് ഡ്രൈവറായി ധോണി! സംഭവം വെളിപ്പെടുത്തി ലക്ഷ്മണ്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലില്‍ നിന്ന് ക്രിക്കറ്റ് ലോകം ഇതുവരെ മുക്തമായിട്ടില്ല. ധോണിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയാണ് ധോണി ആഗസ്റ്റ് 15ന് രാത്രിയില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കളത്തിനകത്തും പുറത്തും ശാന്തത കൈവിടാത്ത ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന ഓമനപ്പേരില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തി. ധോണിയുടെ വിരമിക്കലില്‍ ലോക ക്രിക്കറ്റില്‍ നിന്നുള്ള പ്രമുഖരെല്ലാം തന്നെ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ധോണിയുമായുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.


2006ല്‍ ധോണിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം

2006ല്‍ ധോണിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം

2006ലെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സംഭവം.ധോണി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി ഡ്രെസിങ് റൂമിലേക്ക് തിരിച്ചെത്തി. കൈയടികളോടെ എല്ലാവരും ധോണിയെ സ്വീകരിച്ചപ്പോള്‍ ഡ്രസിങ് റൂമിലെത്തിയ ധോണി ഉച്ചത്തില്‍ പറഞ്ഞത് 'ഞാന്‍ വിരമിക്കാന്‍ പോവുകയാണ്'എന്നാണ്. എനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കൂടുതലൊന്നും ആഗ്രഹിക്കാനില്ലെന്നും ധോണി പറഞ്ഞു. സത്യത്തില്‍ എല്ലാവരും ധോണിയുടെ വാക്കുകേട്ട ഞെട്ടുകയും അത്ഭുതപ്പെടുകയും ചെയ്തു. ധോണി എപ്പോഴും അങ്ങനെയാണെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ടീം ബസ് ഡ്രൈവിങ് സീറ്റില്‍ ധോണി

ടീം ബസ് ഡ്രൈവിങ് സീറ്റില്‍ ധോണി

2008ലെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ധോണി വീണ്ടും ഞെട്ടിച്ചത്. അനില്‍ കുംബ്ലെ വിരമിച്ചതിന് ശേഷം നടന്ന ഈ ടൂര്‍ണമെന്റില്‍ ധോണിയായിരുന്നു നായകന്‍. മത്സര ശേഷം ഞങ്ങള്‍ ഹോട്ടലിലേക്ക് പോവുകയാണ്. എല്ലാവരും ബസില്‍ കയറിയപ്പോള്‍ ധോണി ബസ് ഡ്രൈവറോട് പറഞ്ഞു നിങ്ങള്‍ പിന്നോട്ടിരിക്കൂ. മൈതാനത്ത് നിന്ന് നാഗ്പൂരിലുള്ള ഹോട്ടല്‍ വരെ ബസ് ഓടിച്ചത് ധോണിയായിരുന്നു. ഇന്ത്യയുടെ ക്യാപ്റ്റന്‍ ടീം ബസ് ഓടിക്കുന്നു. ലക്ഷ്മണ്‍ പറഞ്ഞു.

ജീവിതത്തെ ആസ്വദിക്കുന്ന വ്യക്തി

ജീവിതത്തെ ആസ്വദിക്കുന്ന വ്യക്തി

ജീവിതത്തെ വളരെയധികം ആസ്വദിക്കുന്ന വ്യക്തിയാണ് ധോണി. അദ്ദേഹം ഓരോ കാര്യങ്ങളും ആസ്വദിക്കുന്നു. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ക്രിക്കറ്റ് മൈതാനത്ത് ചെയ്യേണ്ടതെല്ലാം ചെയ്യുന്നു,എന്നാല്‍ കളത്തിന് പുറത്ത് സാധാരണക്കാരനെപ്പോലെ പെരുമാറുന്നുവെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും ശാന്തത കൈവിടാത്ത സ്വഭാവമാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ധോണിയെ ഇനി ഐപിഎല്ലില്‍ കാണാം

ധോണിയെ ഇനി ഐപിഎല്ലില്‍ കാണാം

ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ പ്രകടനം ഇനി കാണാന്‍ കഴിയുക ഐപിഎല്ലില്‍ മാത്രമാണ്. ഈ സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് ധോണിയുണ്ടാകും. 2022വരെ ധോണി സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുമെന്ന് ചെന്നൈ സിഇഒ പറഞ്ഞിരുന്നു. എന്നാല്‍ ഈ സീസണോടെ അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

Story first published: Tuesday, August 18, 2020, 11:18 [IST]
Other articles published on Aug 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+