Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്മഭൂഷണ്‍ സ്വീകരിക്കാന്‍ ധോണിയെത്തി; പട്ടാളവേഷത്തില്‍ ഞെട്ടിച്ച് മുന്‍ ക്യാപ്റ്റന്‍

ധോണിക്ക് പദ്മഭൂഷൺ, സ്വീകരിക്കാൻ എത്തിയത് പട്ടാളവേഷത്തിൽ | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കുകയും സമ്മോഹനമായ ഒട്ടേറെ വിജങ്ങളിലേക്ക് നയിക്കുകയും ചെയ്ത എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നറിയപ്പെടുന്ന മഹേന്ദ്ര സിങ് ധോണി പത്മ ഭൂഷണ്‍ ബഹുമതി സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ധോണിക്ക് ബഹുമതി സമ്മാനിച്ചു.

ഐപിഎല്‍: നരെയ്‌നില്ലാതെ എന്ത് കൊല്‍ക്കത്ത? ലിന്നുമുണ്ട്...
പ്രൗഡ ഗംഭീരമായ സദസ്സിന് മുന്നില്‍ പട്ടാള വേഷത്തിലാണ് ധോണി എത്തിയത്. ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന്റെ ഏഴാം വാര്‍ഷികത്തിലാണ് ധോണി രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്ന് സ്വീകരിച്ചതെന്ന പ്രത്യേകതകൂടിയുണ്ട്. 2011 ഏപ്രില്‍ 2 നായിരുന്നു ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് രണ്ടാം തവണ ലോക ചാമ്പ്യന്മാരായത്.

dhoni

ഐസിസി ടി20 ലോകകപ്പ് 2007ല്‍ നേടിയാണ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ വരവറിയിച്ചത്. പിന്നീട് 2011ല്‍ ഏകദിന ലോകകപ്പും, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടി. 2009ല്‍ ആദ്യമായി ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതും ധോണിയുടെ മികവിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്ത പേരാണ് ധോണിയുടേത്. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പിേരില്‍ ടീമില്‍ തികച്ചും പ്രൊഫഷണല്‍ സമീപനങ്ങള്‍ കൊണ്ടുവന്നു. സ്ഥിരതയാര്‍ന്നതും പക്വതയാര്‍ന്നതുമായ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ക്കു പിന്നിലും ധോണി മെനഞ്ഞെടുത്ത ക്രിക്കറ്റ് തന്ത്രങ്ങള്‍ തന്നെയാണ്.

Story first published: Tuesday, April 3, 2018, 8:39 [IST]
Other articles published on Apr 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+