Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വ്യത്യസ്തനായ നായകന്‍, എല്ലാം നേരത്തെ പദ്ധതിയിടും; മുന്‍ നായകനെ പുകഴ്ത്തി ജോഗീന്ദര്‍ ശര്‍മ

ഹൈദരാബാദ്: 2007ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് നേട്ടത്തിലൂടെ ആരാധക മനസില്‍ ഇടം നേടിയ താരമാണ് ജോഗീന്ദര്‍ ശര്‍മ. മീഡിയം പേസിലൂടെ കളി വരുതിയിലാക്കുന്ന ജോഗീന്ദറിന്റെ ബൗളിങ് മികവാണ് പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചത്. ക്രിക്കറ്റ് വിട്ട് പോലീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്ന ജോഗീന്ദര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.

ധോണി വ്യത്യസ്തനായ നായകനെന്നാണ് ജോഗീന്ദര്‍ വിശേഷിപ്പിച്ചത്. എല്ലാ കാര്യങ്ങളും തന്റേതായ ശൈലിയില്‍ അദ്ദേഹം പദ്ധതിയിടും. അദ്ദേഹം ശാരീരികമായും മാനസികമായും കരുത്തനായ താരമാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി എന്തുകൊണ്ട് കളിച്ചില്ലെന്നതിന് ഒരുപാട് കാരണങ്ങളുണ്ടാവും. ചിലപ്പോള്‍ കുടുംബമോ, സ്വകാര്യ ജീവിതമോ, അതോ മറ്റെന്തിങ്കിലുമൊക്കെയോ ആവും ധോണിയുടെ ഇടവേളയ്ക്ക് പിന്നില്‍- ജോഗീന്ദര്‍ പറഞ്ഞു. 2007ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായതിനാല്‍ ടി20 ലോകകപ്പില്‍ കൂടുതല്‍ സീനിയര്‍ താരങ്ങളില്ലായിരുന്നു.

jogindersharma

ധോണിയുടെ നായകത്വത്തിന് കീഴില്‍ യുവതാരങ്ങളായിരുന്നു ടീമില്‍ കൂടുതല്‍. ഇന്ത്യ നോക്കൗട്ട് കടക്കിലെന്ന് എല്ലാവരും കരുതിയെങ്കിലും ലോകകപ്പ് നേടി. അത് ധോണിയെന്ന ക്യാപ്റ്റന്റെ മികവാണ്. ധോണിക്ക് പകരക്കാരനായി റിഷഭ് പന്ത് വേണമെന്ന് വാശിപിടിക്കേണ്ട. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കണം. പന്ത് പ്രതിഭയുള്ള കളിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007ലെ ലോകകപ്പ് ഫൈനലില്‍ പാകിസ്താന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സാണ്. മിസ്ബാഹ് ഉല്‍ ഹഖ് അര്‍ധ സെഞ്ച്വറിയോടെ ക്രീസിലുണ്ടായിരുന്നെങ്കിലും താരത്തെ പുറത്താക്കി ജോഗീന്ദര്‍ ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. ഇപ്പോള്‍ ഹൈദരാബാദ് പോലീസില്‍ ഡിഎസ്പിയാണ് ജോഗീന്ദര്‍.

Story first published: Tuesday, January 7, 2020, 14:46 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+