എം എസ് ധോണി-റിക്കി പോണ്ടിങ്; ആരാണ് മികച്ച ക്യാപ്റ്റന്‍? ഷാഹിദ് അഫ്രീദി തിരഞ്ഞെടുക്കുന്നു

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഏകദിന നായകന്മാരില്‍ ഒരാളാണ് എം എസ് ധോണി. റിക്കി പോണ്ടിങ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഇതിഹാസ നായകനും. ഇവരില്‍ ആരാണ് കേമനെന്ന് പറയുക പ്രയാസമേറിയ കാര്യമാണ്. രണ്ടുപേരും തന്റേതായ മേഖലകളില്‍ ശക്തരാണ്. നായകന്മാരെന്ന നിലയില്‍ ഇരുവര്‍ക്കും മികച്ച റെക്കോഡുകളുമുണ്ട്. ഇപ്പോഴിതാ ഇവരില്‍ ആരാണ് ഏറ്റവും മികച്ചവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി.

ട്വിറ്ററില്‍ ആരാധകരുമായുള്ള സംഭാഷണത്തിനിടയ്ക്കാണ് അഫ്രീദിയുടെ അഭിപ്രായ പ്രകടനം. പോണ്ടിങ്ങിനെക്കാള്‍ മികച്ച നായകന്‍ എം എസ് ധോണിയാണെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്. അതിനുള്ള കാരണവും അഫ്രീദി വ്യക്തമാക്കി. പോണ്ടിങ് നായകനാവുമ്പോള്‍ മികച്ച താരങ്ങള്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യുവതാരങ്ങളെവെച്ച് മികച്ച ടീം കെട്ടിപ്പടുത്തയാളാണ് ധോണിയെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്.

മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റന്‍ എം എസ് ധോണിയാണ്. രാഹുല്‍ ദ്രാവിഡില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ധോണി 2007ല്‍ ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിത്തന്നു. 2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് നല്‍കുന്ന ഏറ്റവും മികച്ച യാത്രയയപ്പായി ഏകദിന ലോകകപ്പും ഇന്ത്യ നേടി. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ ധോണിയുടെ നായകത്വത്തിന് കീഴില്‍ മുത്തമിട്ടു. 2010ല്‍ ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിക്കാനും ധോണിക്കായി.

വിക്കറ്റ് കീപ്പറായി റെക്കോഡുകള്‍ ഏറെയുള്ള ധോണി ഫിനിഷറെന്ന നിലയിലും ലോകത്തിന്റെ ശ്രദ്ധ നേടി. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തുപോയതിന് പിന്നാലെ ധോണി ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ധോണി ചെന്നൈയ്ക്കുവേണ്ടി കളിക്കുന്നുണ്ട്. മികച്ച ഫോം തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താം. ഇന്ത്യയെ 332 മത്സരങ്ങള്‍ നയിച്ച ധോണി 178 ജയവും 120 തോല്‍വിയും ആറ് സമനിലയും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായി രണ്ട് ലോകകപ്പ് കിരീടം സമ്മാനിച്ച പോണ്ടിങ് നിലവില്‍ പരിശീലകനെന്ന നിലയിലും ശ്രദ്ധ നേടുന്നു. കംഗാരുക്കളുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ അവരെ മുന്നില്‍ നിന്ന് നയിച്ചത് പോണ്ടിങ്ങായിരുന്നു. മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്്റ്റ്, ഡാമിയന്‍ മാര്‍ട്ടിന്‍, ആന്‍ഡ്രൂ സൈമണ്‍സ്, മൈക്കില്‍ ക്ലാര്‍ക്ക് തുടങ്ങിയ സൂപ്പര്‍ ബാറ്റിങ് നിരയും ബ്രയറ്റ്‌ലീ, ഗ്ലെന്‍ മഗ്രാത്ത്, ഷോണ്‍ ടെയ്‌ല്റ്റ്, ജെയ്‌സണ്‍ ഗില്ലസ്പി, നഥാന്‍ ബ്രാക്കണ്‍, ഷെയ്ന്‍ വോണ്‍ തുടങ്ങി മികച്ച ബൗളിങ് കരുത്തും ഓസീസിനുണ്ടായിരുന്നു. ഓസ്‌ട്രേലിയ 324 മത്സരങ്ങളില്‍ നയിച്ച് പോണ്ടിങ് 220 ജയം നേടിയപ്പോള്‍ 77 മത്സരം മാത്രമാണ് തോറ്റത്. രണ്ട് മത്സരം സമനിലയായപ്പോള്‍ 13 മത്സരം ഫലം കാണാതെ പോയി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 30, 2020, 15:55 [IST]
Other articles published on Jul 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X