Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിജെപി ടിക്കറ്റില്‍ ധോണിയും ഗംഭീറും ലോക്‌സഭയിലേക്ക്?; ഇന്നിങ്‌സ് ഇനി രാഷ്ട്രീയത്തില്‍

ധോണിയും ഗംഭീറും ബിജെപി സ്ഥാനാർത്ഥികൾ? | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് താരങ്ങളായ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവര്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഗംഭീറിന്റെ പേര് നേരത്തെ തന്നെ ബിജെപിയുടെ പട്ടികയില്‍ ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ട്. ദില്ലി പാര്‍ലിമെന്റ് സീറ്റില്‍ താരത്തെ മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്.

നിലവില്‍ ബിജെപിയുടെ മീനാക്ഷി ലേഖി ആണ് ഇവിടുത്തെ എംപി. എന്നാല്‍ എംപിക്കെതിരെ നേതാക്കളില്‍നിന്നും മോശം അഭിപ്രായമാണ് ഉയരുന്നത്. മീനാക്ഷി ലേഖിയെ മാറ്റി താരമുഖത്തെ അവതരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഗംഭീര്‍ സമ്മതം മൂളിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെത്തിയേക്കും. ദില്ലിക്കാരനായതും ബിജെപി രാഷ്ട്രീയത്തെ നേരത്തെ പിന്തുണച്ചതും ഗംഭീറിന് തുണയാകും.

page

അടുത്ത ലോകകപ്പോടെ ക്രിക്കറ്റില്‍നിന്നും വിരമിക്കൊനൊരുങ്ങുന്ന ധോണിയാണ് ബിജെപിയുടെ മറ്റൊരു ലക്ഷ്യം. ധോണിയെ പാര്‍ട്ടിയിലെടുക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും അത്. ധോണിക്ക് ക്രിക്കറ്റ് ആരാധകരിലുള്ള സ്വീകാര്യത തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം, ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ധോണി ഇത്തവണ മത്സരിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Tuesday, October 23, 2018, 8:50 [IST]
Other articles published on Oct 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+