Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വെറുമൊരു കളിക്കാരനല്ല, ക്രിക്കറ്റിലെ ഒരു യുഗമാണ്; പറയുന്നത് മാത്യു ഹെയ്ഡന്‍

ഹൈദരാബാദ്: എംഎസ് ധോണിയെന്ന ക്രിക്കറ്റ് താരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വെറുമൊരു കളിക്കാരന്‍ മാത്രമല്ല. രണ്ട് ലോകകപ്പ് ഉള്‍പ്പെടെ ഒട്ടേറെ ക്രിക്കറ്റ് കിരീടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ്. ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്നതും കളിക്കളത്തിലെ മികവുകൊണ്ടുതന്നെ.

ഇപ്പോഴിതാ എംഎസ് ധോണിയുടെ പ്രകടനമികവിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ധോണി ഒരു കളിക്കാരന്‍ മാത്രമല്ലെന്നും ക്രിക്കറ്റിലെ ഒരു യുഗമാണെന്നുമാണ് ഹെയ്ഡന്റെ വിലയിരുത്തല്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സ് ഫൈനലിന് മുന്നോടിയായിട്ടായിരുന്നു താരത്തിന്റെ കമന്റ്.

hayden

എംഎസ് ധോണി ഒരു ഗള്ളി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെ പോലെയാണ്. ധോണിക്ക് എന്തും സാധിക്കും. ധോണി വാമപ്പ് ചെയ്യുന്നത് ശ്രദ്ധിക്കുക, ധോണി ഏതു രീതിയിലാണ് സ്പിന്നര്‍മാരെ ഉപയോഗിക്കുന്നത്, ധോണിയുടെ ക്യാച്ചുകള്‍, കളത്തില്‍ സഹതാരങ്ങളുമായി ആശയവിനിമയം നടത്തുന്നത്, റിലാക്‌സാകുന്നത് തുടങ്ങിയവ ധോണിയെ കണ്ടുപഠിക്കേണ്ടതാണ്. ഒരു നേതാവ് എങ്ങിനെയായിരിക്കണമെന്നതിന് ഉത്തരമ ഉദാഹരണമാണ് ധോണിയെന്നും മുന്‍ ചെന്നൈ കളിക്കാരന്‍ കൂടിയായ ഹെയ്ഡന്‍ പറഞ്ഞു.

ഈ സീസണില്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ധോണിയാണ്. 11 ഇന്നിങ്‌സുകളില്‍ നിന്നായി 414 റണ്‍സാണ് ധോണി ഇതുവരെ നേടിയത്. പോയന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തായിരുന്ന ടീം ആദ്യ പ്ലേ ഓഫില്‍ മുംബൈയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ഡല്‍ഹിയെ വീഴ്ത്തി ഫൈനലിലെത്തുകയായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സി മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ട ഐപിഎല്ലാണ് കടന്നുപോകുന്നത്.

Story first published: Sunday, May 12, 2019, 17:01 [IST]
Other articles published on May 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+