Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ജാര്‍ഖണ്ഡിലെ ഏറ്റവും കൂടുതല്‍ ഇന്‍കം ടാക്‌സ് നല്‍കിയ വ്യക്തി; എത്ര അടച്ചു?

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ ഇന്‍കം ടാക്‌സ് നല്‍കിയ വ്യക്തി. 2017-18 വര്‍ഷത്തില്‍ 12.17 കോടി രൂപയാണ് ധോണി ടാക്‌സ് ഇനത്തില്‍ സര്‍ക്കാരിലേക്കടച്ചത്. ക്രിക്കറ്റര്‍ മാത്രമല്ല, ജാര്‍ഖണ്ഡിലെ കോടീശ്വര്‍കൂടിയാണ് ധോണിയെന്ന് ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

dhoni

ഇത്തവണ 12 കോടിയിലധികം നല്‍കിയ ധോണി അടുത്തവര്‍ഷത്തെ 3 കോടി രൂപ മുന്‍കൂര്‍ ആയി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 10.93 കോടി രൂപയാണ് ധോണി നികുതിയായി നല്‍കിയത്. അന്ന് ധോണിയായിരുന്നില്ല ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകന്‍.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണി വരുമാനത്തിലും മറ്റാരെക്കാളും മുമ്പനാണ്. പര്യസ്യത്തിലൂടെയും മറ്റും കോടികളാണ് ഓരോ വര്‍ഷവും ധോണി കീശയിലാക്കുന്നത്. അതേസമയം, സമീപകാലത്ത് ഫോമിലല്ലാതിരുന്നിട്ടും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ധോണിക്ക് ഇന്ത്യന്‍ ആരാധകരുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. പരമ്പരയില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ തോറ്റിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും നേരത്തെ വിരമിച്ചതിനാല്‍ താരം പരമ്പരയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങി.

Story first published: Tuesday, July 24, 2018, 12:11 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+