Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകള്‍ സിവയ്‌ക്കൊപ്പം മഞ്ഞുമനുഷ്യനെ ഉണ്ടാക്കി എം എസ് ധോണി, വീഡിയോ വൈറല്‍

റാഞ്ചി: ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന മുന്‍ നായകന്‍ എംസ് ധോണി കുടുംബത്തോടൊപ്പം ഇടവേള ആഘോഷമാക്കുകയാണ്. ധോണിയെപ്പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലെ താരമായ മകള്‍ സിവയ്‌ക്കൊപ്പമുള്ള ധോണിയുടെ പുതിയ വീഡിയോയും ഇതിനോടകം ഹിറ്റായിരിക്കുകയാണ്. സിവയ്‌ക്കൊപ്പം മഞ്ഞ് മനുഷ്യനെ ഉണ്ടാക്കുന്ന ധോണിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

മകളോടൊപ്പം ധോണിയുടെ കളികള്‍ ഇന്‍സ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെ ഭാര്യ സാക്ഷിയാണ് പങ്കുവെച്ചത്. ധോണിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കമന്റുകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയതത്. ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ധോണിയുടെ മടങ്ങിവരവ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്. ജനുവരി അഞ്ചിനാരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 ടീമിലും തൊട്ടുപിന്നാലെ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ധോണിക്ക് സ്ഥാനം ലഭിച്ചിട്ടില്ല.

dhoniandziva

ഈ വര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ധോണിയുടെ മടങ്ങിവരവ് സംബന്ധിച്ച് കോലിയോ പരിശീലകന്‍ രവി ശാസ്ത്രിയോ വ്യക്തമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story first published: Sunday, January 5, 2020, 9:25 [IST]
Other articles published on Jan 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+