Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എത്ര വിളിച്ചാലും ഫോണെടുക്കില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധോണി

ദില്ലി: എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ കണക്കെടുത്താല്‍ അറ്റമുണ്ടാകില്ല. ഐസിസിയുടെ എല്ലാ ട്രോഫികളും ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ധോണി രണ്ട് ലോകകപ്പുകളും ഷോകേസിലെത്തിച്ചു. എന്നാല്‍, വിവാദങ്ങളുടെ കാര്യത്തിലും ധോണി പിറകിലല്ല. മാധ്യമങ്ങള്‍ എല്ലായിപ്പോഴും ധോണിക്കെതിരെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കരാണ്.

കളിക്കളത്തിലെ പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ധോണി ഏറെ മുന്നിലാണ്. ടെക്‌നോളജിയും മറ്റും ഉപയോഗിച്ച് കളി മെച്ചപ്പെടുത്താനാകുന്നതെല്ലാം ധോണി ചെയ്യും. എന്നാല്‍, ധോണിക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്നാണ് വിളിച്ചാല്‍ ഫോണെടുക്കില്ലെന്നത്. സുഹൃത്തുക്കളായാലും അടുത്ത ബന്ധുക്കളായാലും ആരായാലും ധോണിയെ ഫോണില്‍ കിട്ടുക പ്രയാസമാണ്.

dhoni

ഇതേക്കുറിച്ച് പറഞ്ഞും കേട്ടും മടുത്തതോടെ മുന്‍ ക്യാപ്റ്റന്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. താനും ടെക്‌നോളജിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് ധോണിയുടെ വിശദീകരണം. ഫോണ്‍ അപൂര്‍വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. അത്യാവശ്യ കാര്യത്തിന് ഉപയോഗിക്കുന്ന അവയുമായി താന്‍ അടുപ്പത്തിലല്ലെന്ന് ധോണി പറഞ്ഞു.

ടെക്‌നോളജിയെ നല്ല കാര്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കണമെന്ന ചിന്താഗതിക്കാരനാണ് താന്‍. വീഡിയോയും മറ്റും കാണാനായി ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. സമീപകാലത്ത് ഫോമിലല്ലാത്ത ധോണിക്കെതിരെ ആരാധകര്‍ വിമര്‍ശനമുയര്‍ത്തുമ്പോഴാണ് താരത്തിന്റെ വിശദീകരണം. ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ഇംഗ്ലണ്ടിലെ ഇന്ത്യന്‍ പര്യടനത്തില്‍ ധോണിയുടെ പ്രകടനം നിരാശാജനകമായിരുന്നു.

Story first published: Wednesday, August 8, 2018, 8:50 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+