ചരിത്രമെഴുതി എംഎസ് ധോണി; രണ്ട് ലോക റെക്കോര്‍ഡുകള്‍ ഇനി സ്വന്തം പേരില്‍
സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി രണ്ട് ലോക റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കി. സെഞ്ച്വറി നേടി മാന്‍ ഓഫ് ദി മാച്ച് ആയ രോഹിത് ശര്‍മയും ജസ്പ്രീത് ബുംറ, കാഗിസോ റബാഡ തുടങ്ങിയ പേസര്‍മാരും തിളങ്ങിയ മത്സരത്തിലാണ് ധോണി റെക്കോര്‍ഡുകളുമായി മടങ്ങിയത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മ 144 പന്തില്‍ 122 റണ്‍സുമായി പുറത്താവാതെ നിന്നു. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ക്ഷമയോടെ ബാറ്റ് ചെയ്താണ് ഇന്ത്യ ജയം എത്തിപ്പിടിച്ചത്. 38 റണ്‍സെടുത്ത ഡുപ്ലെസി, 31 റണ്‍സെടുത്ത മില്ലര്‍, 42 റണ്‍സെടുത്ത ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.

ധോണിക്ക് ലോക റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ 600 അന്താരാഷ്ട്ര ഇന്നിങ്‌സുകളില്‍ വിക്കറ്റ് കീപ്പറായ ഏക താരമെന്ന ബഹുമതി ധോണി സ്വന്തമാക്കി. ധോണിക്ക് പിറകിലുള്ളത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ മാര്‍ക്ക് ബൗച്ചറാണ്. ബൗച്ചര്‍ 596 ഇന്നിങ്‌സുകളില്‍ വിക്കറ്റ് കീപ്പറായിട്ടുണ്ട്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര(499), ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്(485) എന്നിവരാണ് പിറകിലുള്ളത്.

ആരും തകര്‍ക്കാത്ത റെക്കോര്‍ഡ്
നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ആരും അടുത്തെങ്ങുമില്ലാത്തതിനാല്‍ ധോണിയുടെ റെക്കോര്‍ഡ് സമീപകാലത്തൊന്നും ആരുംമറികടക്കില്ലെന്നുറപ്പാണ്. കാലങ്ങളോളം ഇന്ത്യയുടെ ഏകദിന ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പറായിരുന്ന ധോണി കരിയറിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്ക് അലട്ടാത്ത കരിയറും ധോണിയുടെ നേട്ടത്തിന് വഴിയൊരുക്കി.

സ്മ്പിങ്ങില്‍ മറ്റൊരു റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ സ്റ്റമ്പിങ്ങിലും ധോണി പുതിയ റെക്കോര്‍ഡിനുടമയായി. ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ ഫെഹ്ലുക്വായോയെ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ സ്റ്റംമ്പ് ചെയ്തതോടെ 139 ലിസ്റ്റ് എ സ്റ്റമ്പിങ്ങിന് ധോണി അര്‍ഹനായി. പാക്കിസ്ഥാന്റെ മോയിന്‍ ഖാന്‍ ആണ് ധോണിക്കൊപ്പമുള്ളത്. ഒരു സ്റ്റമ്പിങ് കൂടി ലഭിച്ചാല്‍ ധോണി ഒറ്റയ്ക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കും.

ലോകകപ്പിലും മുന്നിലുണ്ട് ധോണി
ലോകകപ്പിലെ സ്റ്റമ്പിങ്ങിലും ധോണി പിറകിലല്ല. ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ 32 സ്റ്റമ്പിങ് എന്ന നേട്ടം മറികടക്കാന്‍ ധോണിക്ക് കഴിഞ്ഞു. എന്നാല്‍, 54 സ്റ്റമ്പിങ്ങുമായി സങ്കക്കാരയാണ് ലോകകപ്പില്‍ മുന്നിലുള്ളത്. ഗില്‍ക്രിസ്റ്റ്(52), ധോണി(33), മക്കുല്ലം(32), മാര്‍ക്ക് ബൗച്ചര്‍(31) എന്നിവര്‍ പിറകിലുണ്ട്. ധോണിയുടെ അവസാന ലോകകപ്പ് ആയിരിക്കും ഇതെന്നതിനാല്‍ സങ്കക്കാരയുടെ റോക്കോര്‍ഡ് മറികടക്കുക അസാധ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications