Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണി ബോളിവുഡിലേക്ക്; അരങ്ങേറ്റം സൂപ്പര്‍താരത്തോടൊപ്പം?

ദില്ലി: ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി കളിക്കളത്തില്‍നിന്നും വിരമിക്കുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ താരം ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിനൊപ്പമായിരിക്കും അരങ്ങേറ്റമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ധോണി നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്. ലോകകപ്പിനുശേഷം ധോണി കളിക്കളത്തിലിറങ്ങിയിട്ടില്ല.

സമീര്‍ കാര്‍നിക് സംവിധാനം ചെയ്യുന്ന ഡോഗ്ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധോണിക്കൊപ്പം പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്ത് ആയിരിക്കും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. മറ്റു അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുനില്‍ ഷെട്ടി, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയവരുമായും നിര്‍മാതാക്കള്‍ ബന്ധപ്പെട്ടതായാണ് സൂചന.

msdhoni

ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകളും പുറത്തുവരുന്നത്. സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. ബോളിവുഡ്ഡിലേക്കുള്ള ക്രിക്കറ്റ് താരത്തിന്റെ വരവ് ആരാധകര്‍ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. നേരത്തെ ധോണിയുടെ ജീവിതം പറയുന്ന സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്.

Story first published: Thursday, September 26, 2019, 17:58 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+