Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിരമിക്കല്‍ ഉടനെന്ന് സൂചന; പ്രഖ്യാപനം ഈ മത്സരത്തിനുശേഷം

ലോകകപ്പിന് ശേഷം വിരമിക്കുവാൻ ധോണി | Oneindia Malayalam

ബര്‍മിങ്ഹാം: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ കളിക്കുന്ന അവസാന മത്സരമായിരിക്കും ധോണി ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഒടുവിലത്തെ മത്സരമെന്നാണ് സൂചന. അതേസമയം ഇതുസംബന്ധിച്ച ഒദ്യോഗിക സ്ഥിരീകരണമില്ല.

dhoni

ഒരു മുതിര്‍ന്ന ബിസിസിഐ അംഗത്തെ ഉദ്ധരിച്ചാണ് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്താല്‍ ധോണിക്ക് അതിനേക്കാള്‍ വലിയ യാത്രയയപ്പ് ഉണ്ടാകില്ലെന്നും വാര്‍ത്തയിലുണ്ട്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിവാകാന്‍ തീരുമാനമെടുത്തത് പൊടുന്നനെയാണ്. ഈ രീതിയിലായിരിക്കും വിരമിക്കല്‍ പ്രഖ്യാപനവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ധോണി കാര്യമായ വിമര്‍ശനത്തിന് ഇരയായിരുന്നു. അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ധോണിയുടെ കഴിവ് ഇല്ലാതായെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അതേസമയം, പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് ധോണി മികവുറ്റ കളിയാണ് പുറത്തെടുക്കുന്നതെന്ന് ടീം നേരത്തെ തന്നെ വിശദീകരിച്ചിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖരും ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. ഇതും താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് ആക്കം കൂട്ടിയതായാണ് സൂചന. ഇത്തവണ ലോകകപ്പില്‍ 7 ഇന്നിങ്‌സുകളില്‍നിന്നും ധോണി 223 റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലെ ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ഏറെ തുണയാകാറുണ്ട്. ഇതുതന്നെയാണ് ധോണിയെ 2019 ലോകകപ്പ് വരെ കളിക്കാന്‍ പ്രേരിപ്പിച്ചത്.

Story first published: Wednesday, July 3, 2019, 17:03 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+