ഐപിഎല്‍: ഈഡനിലെ ഇടിവെട്ട് ഇന്നിങ്‌സ്... കോലിക്കു ഓമനപ്പേരിട്ട് എബിഡി, ഏറ്റെടുത്ത് ഫാന്‍സ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലറില്‍ ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 10 റണ്‍സിനു തോല്‍പ്പിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആര്‍സിബിക്കു തുണയായത്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് അസുഖത്തെ തുടര്‍ന്ന് ഈ മല്‍സരത്തില്‍ ആര്‍സിബി നിരയില്‍ ഇല്ലായിരുന്നു.
കളിയില്‍ താന്‍ സെഞ്ച്വറി നേടുമെന്ന് ഡിവില്ലിയേഴ്‌സിനു വാക്കുകൊടുത്തിരുന്നതായും മല്‍സരശേഷം കോലി വെളിപ്പെുടുത്തിയിരുന്നു. ഇപ്പോഴിതാ കോലിക്കു പുതിയൊരു ഓമനപ്പേര് ഇട്ടിരിക്കുകയാണ് എബിഡി. ആര്‍സിബിയില്‍ വര്‍ഷങ്ങളായി ഒരുമിച്ചു കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരവുമായി അടുത്ത സൗഹൃദമാണ് കോലിക്കുള്ളത്.
ചെറിയ ബിസ്‌കറ്റ്
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കോലിക്കു എബിഡി പുതിയൊരു ഓമിനപ്പേരിട്ടത്. വിരാട്... നിങ്ങള്‍ ചെറിയ ബിസ്‌കറ്റാണ്. മോയിന്‍ അലിയും ഉജ്ജ്വലമായി കളിച്ചുവെന്നും എബിഡി ട്വീറ്റ് ചെയ്തു.
ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബിയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായ ഉടന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ക്കു നല്ല പ്രകടനം നടത്താനാവട്ടെയന്നു എബിഡി ആശംസിക്കുകയും ചെയ്തിരുന്നു.
നിരവധി പ്രതികരണങ്ങള്‍
കോലിയെ ചെറിയ ബിസ്‌കറ്റെന്നു വിശേഷിപ്പിച്ച എബിഡിയുടെ ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഈ ട്വീറ്റ് ശരിക്കും സ്വര്‍ണത്തിളക്കമുള്ളതാണ്. ബിസ്‌കറ്റെന്ന പേര് വളരെ നല്ലതു തന്നെയാണ്. രണ്ടു പേരെയും ഇഷ്ടമാണെന്നായിരുന്നു ഒരു പ്രതികരണം. ലിറ്റില്‍ ബിസ്‌കറ്റ് റോക്ക്ഡ് എന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

അഞ്ചാം സെഞ്ച്വറി
ഐപിഎല്‍ കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് കെകെആറിനെതിരേ കോലി നേടിയത്. 58 പന്തില്‍ നിന്നായിരുന്നു അദ്ദേഹം മൂന്നക്കം കടന്നത്. ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
ഈ സെഞ്ച്വറിയോടെ കിങ്‌സ് ഇലവന്‍ പഞഞ്ചാബിന്റെ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള ഓള്‍ടൈം റെക്കോര്‍ഡിന് ഒരു പടി കൂടി അടുക്കകുയും ചെയ്തു. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ആറു സെഞ്ച്വറികളാണ് ഗെയ്ല്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications