വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രചോദനം മൂന്നു പേരെന്ന് ശ്രേയസ്, രണ്ടു പേരും കൂടി ആറ് കിരീടങ്ങള്‍!! മൂന്നാമനു ഒന്ന് പോലുമില്ല

ശ്രേയസിനു കീഴില്‍ ഡല്‍ഹി ഇത്തവണ പ്ലേഓഫിലെത്തിയെത്തിയിരുന്നു

By Manu

ദില്ലി: ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് യുവതാരം ശ്രേയസ് അയ്യര്‍ നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞ 11 സീസണുകളിലും ഫൈനലിലെത്തിയിട്ടില്ലാത്ത ഏക ടീം കൂടിയായ ഡല്‍ഹി ഇത്തവണ ഫൈനലിനു തൊട്ടരികെ കാലിടറി വീഴുകയായിരുന്നു. എങ്കിലും തലയുയര്‍ത്തി തന്നെയാണ് ശ്രേയസും സംഘവും വിട പറഞ്ഞത്. ശക്തമായ യുവനിരയുള്ളതിനാല്‍ തന്നെ ഡല്‍ഹി ഇനി ഏറെക്കാലം ഐപിഎല്ലിനെ അടക്കിഭരിക്കാനാവുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

ടീം ഇന്ത്യയുടെ ഭാവി അവന്റെ കൈകളില്‍... എന്തൊരു പ്ലെയര്‍, പക്ഷെ ലോകകപ്പ് ടീമില്‍ ഇല്ല!! ടീം ഇന്ത്യയുടെ ഭാവി അവന്റെ കൈകളില്‍... എന്തൊരു പ്ലെയര്‍, പക്ഷെ ലോകകപ്പ് ടീമില്‍ ഇല്ല!!

ക്യാപ്റ്റനെന്ന നിലയില്‍ അത്ര അനുഭവസമ്പത്ത് ഇല്ലാതിരുന്നിട്ടും ഡല്‍ഹിയെ ഇത്തവണ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സഹായിച്ച ശ്രേയസിനെ പലരും പ്രശംസിക്കുകയാണ്. ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണ് 24കാരനായ താരം.

മൂന്നു പേരില്‍ നിന്നും പഠിച്ചു

മൂന്നു പേരില്‍ നിന്നും പഠിച്ചു

സിഎസ്‌കെയുടെ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി എന്നിവരില്‍ നിന്നും ക്യാപ്റ്റനെന്ന നിലയില്‍ പുതിയ പല കാര്യങ്ങളും തനിക്കു പഠിക്കാനായിട്ടുണ്ടെന്ന് ശ്രേയസ് പറഞ്ഞു. ക്വാളിഫയര്‍ 2വില്‍ സിഎസ്‌കെയോട് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു താരം.
ധോണി, രോഹിത്, കോലി എന്നിവര്‍ ടീമിനെ നയിക്കുന്നത് മാതൃകയാക്കാറുണ്ട്. ഇവര്‍ക്കൊപ്പം ടോസിനു നില്‍ക്കുന്നതു തന്നെ വലിയ അനുഭവമാണ്. പലതും ഇവരില്‍ നിന്നും പഠിച്ചെടുക്കാനായിട്ടുണ്ടെന്നും ശ്രേയസ് വിശദമാക്കി.

മികച്ച പിന്തുണ

മികച്ച പിന്തുണ

ടീം മാനേജ്‌മെന്റും ഉടമകളും നല്‍കിയ പിന്തുണ ക്യാപ്റ്റനെന്ന നിലയില്‍ തനിക്കു ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ശ്രേയസ് പറഞ്ഞു. നിരവധി തീരുമാനങ്ങളെടുക്കേണ്ടതിനാല്‍ തന്നെ സ്വാഭാവികമായും സമ്മര്‍ദ്ദമുണ്ടാവും.
ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ട്. ഇത്രയും ദൂരം മുന്നേറാന്‍ കഴിഞ്ഞത് തന്നെ നേട്ടമാണ്. സ്വപ്‌നതുല്യമായ സീസണായികുന്നു ഇത്തവണത്തേത്. ഇതു വെറുമൊരു തുടക്കം മാത്രമാണ്. ഇനിയുമേറെ വളരാനുണ്ടെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിച്ച റണ്‍സ് നേടാനായില്ല

പ്രതീക്ഷിച്ച റണ്‍സ് നേടാനായില്ല

സെമി ഫൈനലിനു സമാനമായ ക്വാളിഫയര്‍ 2വില്‍ ആറു വിക്കറ്റിനാണ് സിഎസ്‌കെയെ ഡല്‍ഹി തോല്‍പ്പിച്ചത്. പ്രതീക്ഷിച്ച റണ്‍സ് നേടാന്‍ കഴിയാതിരുന്നതാണ് മല്‍സരത്തില്‍ ഡല്‍ഹിക്കു തിരിച്ചടിയായതെന്നു ശ്രേയസ് വിലയിരുത്തി.
പവര്‍പ്ലേയില്‍ ടീമിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. മികച്ച സ്പിന്നര്‍മാര്‍ ചെന്നൈക്കുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ റണ്‍സെടുക്കുക എളുപ്പവുമായിരുന്നില്ല. ഡല്‍ഹി ടീമിലെ ഒരു ബാറ്റ്‌സ്മാന്‍ പോലും ഉത്തരവാദിത്വത്തോടെ കളിച്ചില്ല. മികച്ച കൂട്ടുകെട്ടുകളുമുണ്ടായില്ല. എങ്കിലും പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Story first published: Saturday, May 11, 2019, 11:55 [IST]
Other articles published on May 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X