മൂന്നു പേരില്‍ നിന്നും പഠിച്ചു
സിഎസ്കെയുടെ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലി എന്നിവരില്‍ നിന്നും ക്യാപ്റ്റനെന്ന നിലയില്‍ പുതിയ പല കാര്യങ്ങളും തനിക്കു പഠിക്കാനായിട്ടുണ്ടെന്ന് ശ്രേയസ് പറഞ്ഞു. ക്വാളിഫയര്‍ 2വില്‍ സിഎസ്കെയോട് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു താരം.
ധോണി, രോഹിത്, കോലി എന്നിവര്‍ ടീമിനെ നയിക്കുന്നത് മാതൃകയാക്കാറുണ്ട്. ഇവര്‍ക്കൊപ്പം ടോസിനു നില്ക്കുന്നതു തന്നെ വലിയ അനുഭവമാണ്. പലതും ഇവരില്‍ നിന്നും പഠിച്ചെടുക്കാനായിട്ടുണ്ടെന്നും ശ്രേയസ് വിശദമാക്കി.
മികച്ച പിന്തുണ
ടീം മാനേജ്മെന്റും ഉടമകളും നല്കിയ പിന്തുണ ക്യാപ്റ്റനെന്ന നിലയില്‍ തനിക്കു ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്ന് ശ്രേയസ് പറഞ്ഞു. നിരവധി തീരുമാനങ്ങളെടുക്കേണ്ടതിനാല് തന്നെ സ്വാഭാവികമായും സമ്മര്‍ദ്ദമുണ്ടാവും.
ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ട്. ഇത്രയും ദൂരം മുന്നേറാന്‍ കഴിഞ്ഞത് തന്നെ നേട്ടമാണ്. സ്വപ്നതുല്യമായ സീസണായികുന്നു ഇത്തവണത്തേത്. ഇതു വെറുമൊരു തുടക്കം മാത്രമാണ്. ഇനിയുമേറെ വളരാനുണ്ടെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷിച്ച റണ്‍സ് നേടാനായില്ല
സെമി ഫൈനലിനു സമാനമായ ക്വാളിഫയര്‍ 2വില്‍ ആറു വിക്കറ്റിനാണ് സിഎസ്കെയെ ഡല്‍ഹി തോല്‍പ്പിച്ചത്. പ്രതീക്ഷിച്ച റണ്‍സ് നേടാന്‍ കഴിയാതിരുന്നതാണ് മല്‍സരത്തില്‍ ഡല്‍ഹിക്കു തിരിച്ചടിയായതെന്നു ശ്രേയസ് വിലയിരുത്തി.
പവര്‍പ്ലേയില്‍ ടീമിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. മികച്ച സ്പിന്നര്‍മാര്‍ ചെന്നൈക്കുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ റണ്‍സെടുക്കുക എളുപ്പവുമായിരുന്നില്ല. ഡല്‍ഹി ടീമിലെ ഒരു ബാറ്റ്സ്മാന് പോലും ഉത്തരവാദിത്വത്തോടെ കളിച്ചില്ല. മികച്ച കൂട്ടുകെട്ടുകളുമുണ്ടായില്ല. എങ്കിലും പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.