വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹി ക്യാപിറ്റല്‍സില്‍ ദഹിയക്ക് പുതിയ റോള്‍; ചുമതല മികച്ച താരങ്ങളെ കണ്ടെത്തുക

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ താരലേലം നടക്കാനിരിക്കെ ടീമിന്റെ കരുത്തുയര്‍ത്താന്‍ പദ്ധതികളുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിജയ് ദഹിയയെ ചീഫ് ടാലന്റ് സ്‌കൗട്ടായി നിയമിച്ചാണ് ഡല്‍ഹി പദ്ധതി തയ്യാറാക്കുന്നത്. മികച്ച യുവതാരങ്ങളെ കണ്ടെത്തുകയെന്നതാണ് ദഹിയയുടെ പ്രധാന ഉത്തരവാദിത്തം. ഡല്‍ഹിയിലെ പ്രതിഭയുള്ള കളിക്കാരെ കണ്ടെത്തി ടീമിന്റെ വിജയത്തിന് സഹായിക്കാന്‍ ദഹിയക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. സാധാരക്കാരായ പ്രതിഭകള്‍ക്കും അവസരം ലഭിക്കത്തക്ക രീതിയിലുള്ള നടപടി ടീമിന് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുകയും കൂടുതല്‍ പിന്തുണ ലഭിക്കുകയും ചെയ്യുമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

ബ്രസീല്‍ യുവതാരം എവര്‍ട്ടനില്‍ തുടരും; പുതിയ കരാര്‍ 2024വരെ ബ്രസീല്‍ യുവതാരം എവര്‍ട്ടനില്‍ തുടരും; പുതിയ കരാര്‍ 2024വരെ

delhi capitals appointed vijay dahiya as chief talent scout

ഐപിഎല്ലില്‍ മുന്‍പരിചയമുള്ള താരമാണ് ദഹിയ. ഗൗതം ഗംഭീര്‍ ക്യാപ്റ്റനായിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹപരിശീലകനായി പ്രവര്‍ത്തിച്ചു. രണ്ട് തവണ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ ദഹിയയും അംഗമായിരുന്നു. ഡല്‍ഹി സംസ്ഥാന ടീമിനെ പരിശീലിപ്പിച്ച അദ്ദേഹത്തിന് കൂടുതല്‍ യുവതാരങ്ങളെ കണ്ടെത്തുക എളുപ്പമാകും. ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റും 19 ഏകദിനവും കളിച്ചിട്ടുണ്ട്.

Story first published: Thursday, December 5, 2019, 9:02 [IST]
Other articles published on Dec 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X