ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനം നിയന്ത്രണീധിതമായി തുടരുകയാണ്. പല രാജ്യങ്ങളും തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണെങ്കിലും രോഗഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലും കോവിഡ് വ്യാപനം ശക്തമായി തുടരുന്നു സാഹചര്യത്തില്‍ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഡല്‍ഹി ഡിസ്ട്രിക്ക് ക്രിക്കറ്റ് അസോസിയേഷന്‍. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്‌റ്റേഡിയം കൊറോണ കേന്ദ്രമാക്കി മാറ്റാനായി ക്രിക്കറ്റ് ബോര്‍ഡ് വിട്ടുനല്‍കിയിരിക്കുകയാണ്. നിരവധി പേര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണിത്. ഡല്‍ഹിയില്‍ രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗികളെ സുരക്ഷിതമായി താമസിപ്പിക്കുന്നതിന് നിലവില്‍ പരിമിതികളുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തത്. നേരത്തെ ഫിറോസ് ഷാ കോഡ്‌ല സ്‌റ്റേഡിയം എന്ന പേരിലുണ്ടായിരുന്ന സ്റ്റേഡിയം ഈ അടുത്താണ് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്ന് പേരുമാറ്റിയത്.
പ്രധാനമായും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കോവിഡ് നിരീക്ഷണത്തില്‍വെക്കാനാവും സ്റ്റേഡിയം ഉപയോഗിക്കുക. ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലുള്ള നിരവധി ആളുകള്‍ നിരവധിയാണ് ഡല്‍ഹിയിലുള്ളത്. നാട്ടിലേക്ക് മടങ്ങാന്‍ ഗതാഗത സംവിധാനമില്ലാത്തതിനാല്‍ പലരും കാല്‍നടയായി പോകാന്‍ ശ്രമിക്കുന്നുണ്ട്. യാതൊരു അടിസ്ഥാന സൗകര്യവും ലഭിക്കാതെ ഹൃദയഭേദകമായ അവസ്ഥയാണ് ഇത്തരക്കാര്‍ നേരിടുന്നത്. ഇവരില്‍ രോഗവ്യാപനത്തിന് സാധ്യതകൂടുതലാണെന്നത് മുന്നില്‍ക്കണ്ടാണ് ഇവരെ സ്റ്റേഡിയത്തില്‍ നിരീക്ഷണത്തില്‍ ഇരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനോടകം കുടിയേറ്റക്കാര്‍ സ്‌റ്റേഡിയം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. നിലവില്‍ മാര്‍ച്ചുവരെ ഈ മൈതാനത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമാണ് ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഡല്‍ഹിയില്‍ ഇതിനോടകം 10,000 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. ഏകദേശം 2500 കുടിയേറ്റക്കാര്‍ക്കാവും സ്‌റ്റേഡിയത്തില്‍ അഭയം നല്‍കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിസിസിഎ ജോയിന്റ് സെക്രട്ടറി രാജന്‍ മന്‍ചന്ദ് പറഞ്ഞു. വിദേശികളും മറ്റ് സംസ്ഥാനക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയതോടെ കോവിഡ് വ്യാപനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇതുവരെയായും പ്രതിരോധ മരുന്ന് കണ്ടെത്താനായിട്ടില്ല.

അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് തുടങ്ങി. ക്രിക്കറ്റ് വീണ്ടും പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ എതിരാളി ശ്രീലങ്കയാണ്. ജൂണില്‍ നടക്കേണ്ട പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ശ്രീലങ്കയും സ്വീകരിച്ചത്. കൊറോണ വൈറസ് അത്ര ശക്തമായി ബാധിക്കാത്ത രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. നേരത്തെ ഐപിഎല്‍ ശ്രീലങ്കയില്‍വെച്ച് നടത്താനും ബിസിസിഐ ആലോചിച്ചിരുന്നു. ഇന്ത്യയില്‍ നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തുക സാധ്യമല്ല. വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനും പോകുന്നതിനും നിയന്ത്രണമുള്ളതാണ് പ്രധാന തടസം. കൂടാതെ മറ്റ് രാജ്യങ്ങളിലും യാത്രാവിലക്ക് നിലനില്‍ക്കുന്നു. ഐപിഎല്‍ ഏത് വിധേനയും നടത്താന്‍ ബിസിസി ശക്തമായി ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ മുടങ്ങിയാല്‍ ഏകദേശം 4000 കോടിരൂപ ബിസിസി ഐക്ക് നഷ്ടമുണ്ടാകുമെന്ന് പ്രസിഡന്റ് ഗാംഗുലി പറഞ്ഞിരുന്നു. കോവിഡ് വ്യാപനം ശക്തമായി തുടരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലോകമാകെ മദസൃഷ്ടിച്ചിരിക്കുന്നത്.