For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പര്‍ ലീഗ് ടി20 ലീഗിലേക്ക് മറ്റൊരു ഇന്ത്യന്‍ വനിതാ താരംകൂടി

ലണ്ടന്‍: ഇംഗ്ലണ്ട് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന വനിതാ ടി20 ചാമ്പ്യന്‍ഷിപ്പായ സൂപ്പര്‍ ലീഗിലേക്ക് ഇന്ത്യയില്‍ നിന്നും മറ്റൊരു വനിതാ താരം കൂടി കരാര്‍ ചെയ്യപ്പെട്ടു. ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ വനിതാ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോം സ്‌ക്വാഡിനായാണ് കളിക്കുക. ഐസിസി വനിതാ ഏകദിന റാങ്കില്‍ ഓള്‍റൗണ്ടര്‍മാരില്‍ ലോക രണ്ടാം റാങ്കുകാരിയാണ് ദീപ്തി.

വെസ്റ്റേണ്‍ സ്റ്റോമിനായി മറ്റൊരു ഇന്ത്യന്‍ താരം സ്മൃതി മന്ദാനയും കളിക്കുന്നുണ്ട്. സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചില്‍ ഏറെ സന്തോഷമുണ്ടെന്ന് ദീപ്തി പറഞ്ഞു. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ലീഗിന്റെ ഭാഗമാകാന്‍ ഏതു കളിക്കാരിയും ആഗ്രഹിക്കും. ഇത് എനിക്ക് കിട്ടിയ സുവര്‍ണാവസരമായാണ് കണക്കാക്കുന്നതെന്നും ദീപ്തി പറഞ്ഞു.

deepthisharma

ഇരുപത്തിയൊന്നുകാരിയായ ദീപ്തി ഇന്ത്യയ്ക്കുവേണ്ടി 30 ടി20 മത്സരങ്ങളില്‍നിന്നും 28 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 48 ഏകദിനങ്ങളില്‍നിന്നും 56 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനത്തില്‍ 41.81 ആണ് സ്മൃതിയുടെ ബാറ്റിങ് ശരാശരി. ദീപ്തി ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നതെന്ന് വെസ്റ്റേണ്‍ സ്റ്റോം കോച്ച് ട്രെവര്‍ ഗ്രിഫിന്‍ പറഞ്ഞു. പരിചയസമ്പത്തും നിലവാരവുമുള്ള കളിക്കാരിയാണ് ദീപ്തി. ഇത്തരമൊരു താരത്തെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗ്രിഫിന്‍ പറഞ്ഞു.

Story first published: Saturday, June 29, 2019, 18:24 [IST]
Other articles published on Jun 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+