Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങളായ ദീപികയ്ക്കും അതാനു ദാസിനും പ്രണയസാഫല്യം

ദില്ലി: ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാകുന്നു. നീണ്ടനാള്‍ പ്രണയത്തിലായിരലുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്തവര്‍ഷം ഇരുവരും വിവാഹിതരാകും. ഇരുപത്തിനാലുകാരിയായ ദീപികയും ഇരുപത്തിയാറുകാരനായ അതാനു ദാസും രാജ്യത്തിനായി ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുണ്ട്.

ബിഹാറിലെ റാഞ്ചി സ്വദേശിയായ ദീപികയുടെ വീട്ടില്‍വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ചടങ്ങിനുശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. അടുത്തവര്‍ഷം ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്നതിനാല്‍ നവംബറില്‍ വിവാഹിതരാകാനാണ് തീരുമാനമെന്ന് താരങ്ങള്‍ പറഞ്ഞു.

deepikakumari

മുന്‍ ലോക ഒന്നാം നമ്പറായിരുന്ന ദീപിക കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. മൂന്നുതവണ അമ്പെയ്ത്ത് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ടെങ്കിലും ഒളിമ്പിക്‌സ് മെഡല്‍ നേടാനായിട്ടില്ല. നിലവില്‍ ലോക 5-ാം റാങ്കുകാരിയാണ്. കൊല്‍ക്കത്ത സ്വദേശിയായ അതാനു നിലവില്‍ ലോക 17-ാം റാങ്കുകാരനാണ്. ലോകത്തിലെ ഏറ്റവും മികച്ച അമ്പെയ്ത്ത് താരങ്ങളിലൊരാളായാണ് അതാനും വിലയിരുത്തപ്പെടുന്നത്.

Story first published: Tuesday, December 11, 2018, 17:23 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+