Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം; ഇന്ത്യന്‍ ഷൂട്ടര്‍ ദീപക് കുമാറിന് ഒളിമ്പിക്‌സ് യോഗ്യത

ദോഹ: പതിനാലാമത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടര്‍ ദീപക് കുമാര്‍ വെങ്കലം നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലെ മെഡല്‍ നേട്ടത്തോടെ ദീപക് ഒളിമ്പിക് യോഗ്യതയും ഉറപ്പിച്ചു. ഇന്ത്യയില്‍നിന്നും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന പത്താമത്തെ ഇന്ത്യന്‍ താരമാണ് ദീപക്. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പിലും ദീപക് വെള്ളിനേടിയിരുന്നു.

deepakkumarshooter

ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം 626.8 പോയന്റാണ് ഫൈനലില്‍ നേടിയത്. എട്ടുപേരായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഇതേ ഇനിത്തില്‍ ഇന്ത്യയുടെ ദിവ്യാന്‍ഷ് സിങ് പന്‍വാറും നേരത്തെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയിരുന്നു. ചൈനയില്‍നിന്നാണ് റൈഫിള്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടോക്യോയിലേക്ക് യോഗ്യത നേടിയത്. 25 പേര്‍ ചൈനയില്‍നിന്നും ഉറപ്പിച്ചപ്പോള്‍ കൊറിയയില്‍നിന്നും 12 പേരും യോഗ്യത ഉറപ്പാക്കി.

Story first published: Tuesday, November 5, 2019, 16:41 [IST]
Other articles published on Nov 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+