Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ചീഫിന് മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേലിന്റെ വധഭീഷണി; താരത്തിന്റെ പ്രതികരണം ഇങ്ങനെ

വഡോദര: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുനാഫ് പട്ടേലിനെതിരെ ഗുരുതരമായ ആരോപണം. വഡോദര കേന്ദ്രമാക്കിയുള്ള ക്രിക്കറ്റ് ഹിത്രാക്ഷക് സമിതിയുടെ ചീഫ് ദേവന്ദ്ര സുര്‍തിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദേവേന്ദ്ര സുര്‍തി ഇതുസംബന്ധിച്ച് പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം, ആരോപണം മുനാഫ് പട്ടേല്‍ നിഷേധിച്ചു.

ബറോഡ ക്രിക്കറ്റ് അസോസിയേഷനെതിരെ സമിതി നടത്തുന്ന അഴിമതി വിരുദ്ധ നടപടിയെ തുടര്‍ന്നാണ് വധഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ ടീമിന്റെ മെന്ററായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ മുനാഫ്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് തനിക്കെതിരെ ഭീഷണി. എനിക്കോ എന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ മുനാഫ് പട്ടേലായിരിക്കും ഉത്തരവാദിയെന്നും ദേവേന്ദ്ര പറഞ്ഞു.

munafpatel

ദേവേന്ദ്ര ചില കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി. എന്നാല്‍, പരാതി എഴുതി തന്നിട്ടില്ല. അതുകൊണ്ടുതന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, തന്റെ പേര് സംഭവത്തില്‍ വലിച്ചിഴയ്ക്കുകയാണെന്നാണ് മുനാഫിന്റെ വിശദീകരണം. ക്രിക്കറ്റാണ് തന്റെ ജീവിതം. അത് തുടരുകയും ചെയ്യും. അദ്ദേഹത്തിന് സെലക്ടര്‍മാരുമായി തര്‍ക്കമുണ്ട്. അതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നെന്നും മുനാഫ് പറഞ്ഞു.

2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു മുനാഫ് പട്ടേല്‍. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളിലും 70 ഏകദിന മത്സരങ്ങളിലും പന്തെറിഞ്ഞു. കഴിഞ്ഞവര്‍ഷം നവംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചിരുന്നു. ഐപിഎല്‍ ടീമുകളിലും സജീവമായിരുന്ന മുനാഫ് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് ടീമുകളിലൂടെ പരിശീലകനായി ഉയര്‍ന്നുവരാനുള്ള ശ്രമത്തിലാണ്.

Story first published: Friday, September 6, 2019, 17:07 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+