Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേവിഡ് വാര്‍ണര്‍ ബാഹുബലി മൂന്നില്‍ അഭിനയിക്കും; തയ്യാറാകണമെന്ന് രാജമൗലി

വാര്‍ണര്‍ ബാഹുബലി മൂന്നില്‍ അഭിനയിക്കും | Oneindia Malayalam

ഹൈരാബാദ്: ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത സിനിമയാണ് രജമൗലി സംവിധാനം ചെയ്ത ബാഹുബലി. ചിത്രത്തിന്റെ രണ്ടുഭാഗവും ഇന്ത്യയിലും വിദേശത്തും ശതകോടികളാണ് വാരിക്കൂട്ടിയത്. കോടികള്‍ മുടക്കിയുള്ള സിനിമയുടെ നിര്‍മാണവും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ സവിശേഷതയാണ്.

David Warner

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ഡേവിഡ് വാര്‍ണറും ചിത്രത്തിന്റെ ആരാധകനാണ്. അവസരം കിട്ടിയാല്‍ ബാഹുബലി ആകാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ വാര്‍ണര്‍ക്ക് അതിനുള്ള അവസരം ഒത്തുവന്നിരിക്കുകയാണ്. ഐപിഎല്‍ നടപ്പുസീസണില്‍ തച്ചുതകര്‍ക്കുന്ന വാര്‍ണര്‍ക്ക് ബാഹുബലി ടീമിന്റെ സന്ദേശമെത്തി.

ബാഹുബലിയില്‍ ആരുടെ ഭാഗമാണ് താങ്കള്‍ക്ക് താത്പര്യം. ബാഹുവിന്റേയോ ബല്ലയുടേയോ. തയ്യാറായിക്കോ ബാഹുബലി മൂന്നിനായുള്ള ഷൂട്ടിങ്ങിനെന്ന് ബാഹുബലിയുടെ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ, ബാഹുബലി മൂന്നിന്റെ ചിത്രത്തില്‍ ഹെല്‍മെറ്റിന്റെ ചിത്രവും ചേര്‍ത്ത് സണ്‍റൈസേഴ്‌സ് പുതിയൊരു പോസ്റ്ററും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. തമാശയാണെങ്കിലും അല്ലെങ്കിലും ആരാധകര്‍ രണ്ട് ട്വീറ്റും ഏറ്റെടുത്തുകഴിഞ്ഞു. സീസണില്‍ നാല് മത്സരങ്ങളില്‍നിന്നും 254 റണ്‍സെടുത്ത വാര്‍ണര്‍ മികച്ച ഫോമിലാണ്. വിലക്കില്‍നിന്നും മുക്തനായെത്തിയ താരം ഓസ്‌ട്രേലിയയ്ക്കുവേണ്ടി ലോകകപ്പിലും തിളങ്ങുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, April 4, 2019, 17:18 [IST]
Other articles published on Apr 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+