വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'2021ലെ ടി20 ലോകകപ്പ് കളിക്കണമോയെന്ന് ചിന്തിക്കുന്നു'; വിരമിക്കല്‍ സൂചന നല്‍കി ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. കൊറോണ വൈറസ് വ്യാപനവും ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നിന്ന് മാറ്റിയതുമാണ് കരിയറിനെക്കുറിച്ച് പുനര്‍ചിന്ത നടത്താന്‍ കാരണമെന്നാണ് വാര്‍ണര്‍ പറഞ്ഞത്. 'മൂന്ന് കുട്ടികളും ഭാര്യയും എന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണ്ണായക പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. കുടുംബത്തിന് മുഖ്യ പരിഗണന നല്‍കുന്നു.

ഇത്തരമൊരു അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കുന്ന ചാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആലോചിക്കേണ്ടതുണ്ട്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചിരിക്കുകയാണ്. നാട്ടിലായിരുന്നെങ്കില്‍ കളിക്കാനും ജയിക്കാനും കൂടുതല്‍ സൗകര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേദി ഇവിടെ നിന്ന് മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് ടി20 ലോകകപ്പ് കളിക്കാന്‍ വരണമോയെന്ന് വീണ്ടും ആലോചിക്കേണ്ട കാര്യമാണ്'-ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

ക്രിക്കറ്റിലെ മികച്ച ഗെയിം ചേയ്ഞ്ചറാര്? മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ തിരഞ്ഞെടുത്ത് അക്തര്‍ക്രിക്കറ്റിലെ മികച്ച ഗെയിം ചേയ്ഞ്ചറാര്? മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ തിരഞ്ഞെടുത്ത് അക്തര്‍

davidwarner

നേരത്തെ തന്നെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വാര്‍ണര്‍ വിരമിക്കല്‍ സൂചന നല്‍കിയിരുന്നു. ഇത്തവണ നാട്ടില്‍ നടക്കുന്ന ലോകകപ്പോടെ വിരമിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ കോവിഡ് വ്യാപനം വാര്‍ണറുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു.കുടുംബം എന്റെ തീരുമാനത്തിലെ പ്രധാന ഘടകമാണ്. എങ്ങോട്ടെങ്കിലും പോവുകയാണെങ്കില്‍ കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അത്ര പ്രയാസകരമാണെന്നും വാര്‍ണര്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് വാര്‍ണര്‍.സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ വാര്‍ണര്‍ ഒരിക്കല്‍ക്കൂടി ടീമിലെ കിരീടത്തിലെത്തിക്കുമെന്നും അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുള്ള താരമാണ് വാര്‍ണര്‍. ഐപിഎല്ലില്‍ കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത് വാര്‍ണറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പന്ത് ചുരണ്ടിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടത് വാര്‍ണറിന്റെ കരിയറിന് വലിയ തിരിച്ചടിയായി.

വരുന്ന ദശകത്തില്‍ ശുബ്മാന്‍ ഗില്‍ എല്ലാവരുടേയും ഹൃദയം കവരും: ആകാശ് ചോപ്രവരുന്ന ദശകത്തില്‍ ശുബ്മാന്‍ ഗില്‍ എല്ലാവരുടേയും ഹൃദയം കവരും: ആകാശ് ചോപ്ര

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ വാര്‍ണര്‍ കുടുംബത്തോടൊപ്പം ചെയ്ത ടിക് ടോക് വീഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 33കാരനായ വാര്‍ണര്‍ 84 ടെസ്റ്റില്‍ നിന്ന് 7244 റണ്‍സും 123 ഏകദിനത്തില്‍ നിന്ന് 5267 റണ്‍സും 79 ടി20യില്‍ നിന്ന് 2207 റണ്‍സുമാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. 126 ഐപിഎല്ലില്‍ നിന്നായി 4706 റണ്‍സുമാണ് വാര്‍ണറിന്റെ സമ്പാദ്യം. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയിലാണ് ഐപിഎല്‍ 2020 നടക്കുന്നത്.

Story first published: Tuesday, July 28, 2020, 17:23 [IST]
Other articles published on Jul 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X