ഓസീസ് ക്രിക്കറ്റ് അവാര്‍ഡ്: വാര്‍ണറും എല്ലിസ് പെറിയും മികച്ച താരങ്ങള്‍
സിഡ്‌നി: പോയവര്‍ഷത്തെ മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം ഡേവിഡ് വാര്‍ണര്‍ക്ക് ലഭിച്ചപ്പോള്‍ മികച്ച വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് പുരസ്‌ക്കാരം എലിസ് പെറിക്കും ലഭിച്ചു. ഇത് മൂന്നാം തവണയാണ് വാര്‍ണര്‍ ഈ പുരസ്‌കാരത്തിനര്‍ഹനാകുന്നത്. പന്ത് ചുരണ്ടല്‍വിവാദത്തില്‍ അകപ്പെട്ട് ഒരു വര്‍ഷം വിലക്ക് നേരിട്ട വാര്‍ണര്‍ തിരിച്ചുവരവില്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനോടും പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സനോടും മത്സരിച്ചാണ് വാര്‍ണര്‍ പുരസ്‌ക്കാരം നേടിയത്.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്തത്. ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു വാര്‍ണര്‍. മൂന്ന് സെഞ്ച്വറിയടക്കം 647 റണ്‍സാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. ന്യൂസീലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക, ഇന്ത്യ പരമ്പരകളിലും തിളങ്ങാന്‍ വാര്‍ണറിന് സാധിച്ചു. അതേ സമയം ഇത് രണ്ടാം തവണയാണ് പെറി മികച്ച താരമാകുന്നത്. അതേ സമയം ആരാധക പ്രതീക്ഷകളെ അട്ടിമറിച്ച് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ലാബുഷാനെ സ്വന്തമാക്കി.

സ്റ്റീവ് സ്മിത്തിനെ കടത്തിവെട്ടിയാണ് ലാബുഷാനെയുടെ നേട്ടം. സ്മിത്തിനെക്കാള്‍ മൂന്ന് വോട്ട് അധികം നേടിയാണ് ലാബുഷാനെയുടെ നേട്ടം. 11 ടെസ്റ്റുകളില്‍ നിന്ന് 1104 റണ്‍സാണ് അദ്ദേഹം നേടിയത് .ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ സ്മിത്തിന് സബ്സ്റ്റിട്യൂട്ടായി എത്തിയ ലാബുഷാനെ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ടീമില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ആഷസില്‍ 353 റണ്‍സാണ് ലാബുഷാനെ നേടിയത്. ഇന്ത്യക്കെതിരായ പരമ്പരയിലൂടെ ഏകദിന അരങ്ങേറ്റവും ലാബുഷാനെ നടത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications