വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിഡ് ഡി ഗിയയുടെ യുണൈറ്റഡിലെ ഭാവി പ്രവചനാതീതം; സോള്‍ഷെയര്‍

ലണ്ടന്‍: സ്പാനിഷ് സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഭാവി പ്രവചനാതീതമെന്ന് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍.അടുത്തവര്‍ഷം ജൂണില്‍ ഡി ഗിയയുമായുള്ള ക്ലബ്ബിന്റെ കരാര്‍ അവസാനിക്കും.പുതിയ ദീര്‍ഘകാല കരാറിനായി ആഴ്ചയില്‍ 375000 മില്യനാണ് ഗിയ ആവശ്യപ്പെടുന്നത്.ഇത് നല്‍കാന്‍ യുണൈറ്റഡ് മാനേജ്‌മെന്റ് തയ്യാറല്ലെന്നാണ് നിലവിലെ വിവരം.അങ്ങനെ വന്നാല്‍ ഗിയ ക്ലബ്ബ് വിടാന്‍ സാധ്യതയേറെയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ താല്‍പ്പര്യമുണ്ടെന്ന തരത്തില്‍ ഗിയയും സൂചന നല്‍കിയിരുന്നു. സമീപകാലത്തെ യുണൈറ്റഡിന്റെ പ്രകടനത്തില്‍ ഗിയ അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്.

'ഡി ഗിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരണമെന്നാണ് എന്റെ ആഗ്രഹം.അത് അവന് അറിയുകയും ചെയ്യാം.ലോകത്തെ മികച്ച ഗോള്‍കീപ്പറിലൊരാളാണ് ഡി ഗിയ.കുറേ വര്‍ഷങ്ങളായി അവനെ കാണുകയാണ്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം മികച്ച റെക്കോഡുകളോടെ അവന്‍ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ'-സോള്‍ഷെയര്‍ പറഞ്ഞു.

ഷക്കീബ് അല്‍ ഹസന് ടെസ്റ്റ് ഇഷ്ടമല്ല; വിമര്‍ശനവുമായി ബിസിബി തലവന്‍ഷക്കീബ് അല്‍ ഹസന് ടെസ്റ്റ് ഇഷ്ടമല്ല; വിമര്‍ശനവുമായി ബിസിബി തലവന്‍

daviddegea

28കാരനായ ഡി ഗിയ അത്‌ലറ്റികോ മാഡ്രിഡ് വിട്ട് 2011ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്.ക്ലബ്ബിനൊപ്പം ഒരു തവണ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ഡി ഗിയ ഒരു തവണ വീതം എഫ് എ കപ്പ്,കാരബാവോ കപ്പ്,കമ്മ്യൂണിറ്റി ഷീല്‍ഡ്,യുവേഫ യൂറോപ്പാ ലീഗ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.അത്‌ലറ്റികോ മാഡ്രിഡിനൊപ്പം ഒരു യൂറോപ്പാ ലീഗും യുവേഫ സൂപ്പര്‍ കപ്പും ഡി ഗിയ നേടി.

Story first published: Saturday, September 14, 2019, 8:45 [IST]
Other articles published on Sep 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X